കൊല്ലാന്‍ ഗൂഢാലോചന നടന്നു; ആക്രമിക്കാന്‍ തിരക്കഥ തയാറാക്കിയത് നാലുപേരെന്ന് ഇമ്രാന്‍ ഖാന്‍

പൊതുപരിപാടിയില്‍ വച്ച് വെടിയേറ്റ് ചികിത്സയില്‍ തുടരുന്നതിനിടെ ആശുപത്രിയില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ആശുപത്രിയില്‍ നിന്ന് വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വധഗൂഡാലോചനയെ കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നെന്നും പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, ആഭ്യന്തര മന്ത്രി റാണ സനാവുള്ള, ആര്‍മി മേജര്‍ ജനറല്‍ ഫൈസല്‍ എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
താന്‍ ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. തന്റെ ശരീരത്തില്‍ നിന്ന് നാല് വെടിയുണ്ടകള്‍ നീക്കി. തന്നെക്കൊല്ലാനായിരുന്നു ഗൂഢാലോചന നടന്നത്. നാല് പേര്‍ ചേര്‍ന്നാണ് തന്നെ ആക്രമിക്കാന്‍ തിരക്കഥ തയാറാക്കിയത്. ഏത് നിമിഷവും ആക്രമണമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ നല്‍കിയ പിന്തുണ വലിയ സന്തോഷം നല്‍കുന്നതാണെന്ന് ഇമ്രാന്‍ ഖാന്‍ പറയുന്നു.
അഴിമതിയില്‍ മുങ്ങിയ പാകിസ്താന്‍ ഭരണകൂടത്തിനെതിരായ പോരാട്ടം തുടരുമെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. വസീറാബാദില്‍ ലോങ് മാര്‍ച്ചിനിടെയാണ് ഇമ്രാന്‍ ഖാന് വെടിയേറ്റത്. വാസിരാബാദിലെ റാലിക്കിടെ അജ്ഞാതര്‍ അദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഇമ്രാന്‍ഖാന്റെ വലതുകാലിലാണ് വെടിയേറ്റത്. പാകിസ്താനിലെ രാഷ്ട്രീയ അസ്ഥിരതയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇമ്രാന്‍ഖാന് നേരെ ഉണ്ടായ ആക്രമണം. സര്‍ക്കാര്‍ വിരുദ്ധ റാലിയെ അഭിസംബോധനചെയ്ത് ട്രക്കിനു മുകളില്‍ സ്ഥാപിച്ച കണ്ടെയ്‌നറില്‍ നില്‍ക്കുമ്ബോഴായിരുന്നു അക്രമണം. അജ്ഞാതന്‍ തുരുതുരെ വെടിവയ്ക്കുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.