കർണാടകയിൽ കന്നുകാലി ഗതാഗതത്തിന് ഓൺലൈൻ പാസ് പെർമിറ്റ് നിർബന്ധമാക്കി

ബെംഗളൂരു: സംസ്ഥാനത്ത് കന്നുകാലികളെ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ ഓൺലൈൻ പാസ് പെർമിറ്റ് നിർബന്ധമാക്കി. അനധികൃത ഗോവധ നിരോധന നിയമത്തിന്റെ പശ്ചാത്തലത്തിൽ മൃഗങ്ങളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിനുള്ള കരട് നിയമത്തിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കുന്നത്.
കന്നുകാലികളെ കൊണ്ടുപോകുന്ന ഓരോ വ്യക്തിയും, മൃഗസംരക്ഷണ വെറ്ററിനറി സർവീസസ് വകുപ്പിൽ നിന്ന് ലഭിച്ച ഓൺലൈൻ കന്നുകാലി പാസ് പെർമിറ്റ് സഹിതം പരിശോധനയിൽ ഹാജരാക്കേണ്ടതാണ്. കന്നുകാലികളുടെ അനധികൃത കടത്ത് തടയാൻ ജില്ലാ പരിധികളിൽ കൂടുതൽ ചെക്ക്പോസ്റ്റ് സ്ഥാപിക്കാനും സർക്കാർ ഉത്തരവിട്ടു.
കന്നുകാലി പാസ് പെർമിറ്റ് സംവിധാനത്തിൽ ട്രാൻസ്പോർട്ട് സർട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ രേഖ, വെറ്ററിനറി പ്രഥമശുശ്രൂഷ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടും. ഒരു പ്രദേശത്തിന്റെ 15 കിലോമീറ്റർ ചുറ്റളവിനുള്ളിൽ മൃഗങ്ങളെ കടത്തുകയാണെങ്കിൽ കന്നുകാലി പാസ് പെർമിറ്റ് ആവശ്യമില്ലെന്നും കരട് നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്.
ഓൺലൈൻ കന്നുകാലി പാസ് പെർമിറ്റ് ലഭിക്കാൻ ആളുകൾ നിശ്ചിത തുക അടയ്‌ക്കേണ്ടതാണ്. കാർഷിക ആവശ്യങ്ങൾക്കായി കന്നുകാലികളെ കൊണ്ടുപോകുമ്പോൾ ചെറുവാഹനങ്ങൾക്ക് (എൽസിവി) 25 രൂപയും, മറ്റു ചരക്ക് വാഹനങ്ങൾക്ക് 50 രൂപയുമാണ് അടക്കേണ്ടത്. തുകയ്ക്ക് പുറമെ ജിഎസ്ടിയും അടക്കണം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.