പി.എഫ്. വിധി; പെന്‍ഷന്‍ പന്ത്രണ്ടു മാസ ശരാശരിയായി നിലനിര്‍ത്താന്‍ പോരാടും-എസ്.ടി.യു.

ബെംഗളൂരു : അവസാന വര്‍ഷ ശമ്പളത്തിന്റെയോ അവസാനമാസ ശമ്പളത്തിന്റെയോ അടിസ്ഥാനത്തില്‍ പി.എഫ്. പെന്‍ഷന്‍ കണക്കാക്കണമെന്ന നിലപാടില്‍ എസ്.ടി.യു. ഉറച്ചുനില്‍ക്കുകയാണെന്ന് ദേശീയ പ്രസിഡണ്ട് അഹമ്മദ്കുട്ടി ഉണ്ണികുളവും ജനറല്‍ സെക്രട്ടറി ജാഫറുല്ലമുല്ലയും പറഞ്ഞു. 60 മാസ ശരാശരിയായി 2014 സെപ്തംബറില്‍ ഭേദഗതി വന്നപ്പോള്‍ ട്രേഡ് യൂനിയനുകള്‍ പ്രതിഷേധിച്ചതും കേരള ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചതുമാണ്. പെന്‍ഷന് അടിസ്ഥാനമാക്കുന്നത് 12 മാസത്തെ ശമ്പളം എന്നത് 60 മാസത്തെ ശരാശരി ശമ്പളം എന്നാക്കിയ സുപ്രിം കോടതി വിധി നിരാശാജനകമാണെന്നും ഇരുവരും ചൂണ്ടിക്കാട്ടി. തികച്ചും തൊഴിലാളി വിരുദ്ധമായ 2014-ലെ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും സ്വീകാര്യമല്ല. 60 മാസം ശരാശരി കണക്കാക്കുമ്പോള്‍ ആനുകൂല്യത്തില്‍ ഭീമമായ നഷ്ടമുണ്ടാവും. പി.എഫ്. നിയമപ്രകാരം നിലവില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന ഒരാനുകൂല്യത്തിനും മാറ്റം വരുത്താനാവില്ല. എന്നാല്‍ നിലവിലെ സുപ്രീകോടതി വിധിപ്രകാരം ആനുകൂല്യങ്ങളില്‍ കുറവ് വരുത്താനോ റദ്ദു ചെയ്യാനോ കേന്ദ്രസര്‍ക്കാറിന് പഴുത് ലഭിച്ചിരിക്കയാണെന്നും ഇതില്‍ തൊഴിലാളികളും ജീവനക്കാരും ആശ
ങ്കപ്പെടുന്നുണ്ടെന്നും എസ്.ടി.യു. നേതാക്കള്‍ പറഞ്ഞു.
തൊഴിലാളി വിഹിതം 1.16 ശതമാനം കൂടി അധികമായി അടക്കണമെന്ന നിര്‍ദേശം സുപ്രിം കോടതി റദ്ദാക്കിയത് സ്വാഗതാര്‍ഹമാണെങ്കിലും വിധി നടപ്പാക്കാന്‍ ഫണ്ട് കണ്ടെത്തുന്നതിന് ആറു മാസത്തെ സാവകാശം സുപ്രിംകോടതി നല്‍കിയത് മോഡി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യത ഏറെയാണ്. ഇന്ത്യന്‍ തൊഴില്‍ നിയമങ്ങള്‍ നാല് കോഡുകള്‍ ആക്കി പരിമിതപ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ പാര്‍ലിമെന്റിനെ ഉപയോഗപ്പെടുത്തി ഈ തുക തൊഴിലാളികളില്‍ നിന്നും തന്നെ ഈടാക്കാന്‍ ശ്രമിച്ചു കൂടായില്ല. മാത്രമല്ല എംപ്ലോയീസ് പെന്‍ഷന്‍ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാറിന് ഇടപെടാന്‍ അവകാശമുണ്ടെന്ന് വിധിയില്‍ ഊന്നിപ്പറയുന്നതും ആശങ്കയുണര്‍ത്തുന്നു. കേന്ദ്രം എടുക്കുന്ന തീരുമാനങ്ങളില്‍
ഇടപെടാന്‍ ജുഡീഷ്യറിക്ക് പരിമിതികളുണെന്നും വിധിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
കേരള ഹൈക്കോടതി വിധി തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും നല്‍കിയ ആശ്വാസം സുപ്രീം കോടതി വിധിയിലൂടെ വലിയൊരളവ് ഇല്ലാതായെന്നും പാര്‍ലിമെന്റിന് അകത്തും പുറത്തും നീതിക്കായുള്ള അവകാശ പോരാട്ടങ്ങള്‍ മറ്റു യൂണിയനുകളുമായി ആലോചിച്ചും സ്വന്തം നിലക്കും ശക്തിപ്പെടുത്തുമെന്നും എസ്.ടി.യു. നേതാക്കള്‍ അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
