വൈറ്റ്ഫീൽഡ് പ്രവാസി മലയാളി അസോസിയേഷൻ ഓണാഘോഷം നാളെ

ബെംഗളൂരു: വൈറ്റ്ഫീൽഡ് പ്രവാസി മലയാളി അസോസിയേഷൻ (പി.എം.എ.ഡബ്ല്യു.) സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ ‘ചിങ്ങനിലാവ്-2022’ ഞായറാഴ്ച നടക്കും. ബെംഗളൂരു വൈറ്റ് ഫീൽഡ് ക്ലബ്ബിലാണ് പരിപാടി.
രാവിലെ 11.30-ന് പഞ്ചാരി മേളവും12-ന് ഓണസദ്യ ഉണ്ടാകും. ഉച്ചക്ക് രണ്ട് മണി മുതൽ പി.എം.എ.ഡബ്ല്യു. വിന്റെ സാംസ്കാരിക വിഭാഗം തമ്പ് അവതരിപ്പിക്കുന്ന സാംസ്കാരിക പരിപാടികൾ നടക്കും.
വൈകീട്ട് നാലിന് നടക്കുന്ന പരിപാടികൾ നടൻ സാജൻ പള്ളുരുത്തി ഉദ്ഘാടനം ചെയ്യും. പി.എം.എ.ഡബ്ല്യു സെക്രട്ടറി രാഗേഷ് സ്വാഗത പ്രസംഗം നടത്തും. പ്രസിഡണ്ട് സന്തോഷ് കുമാർ അധ്യക്ഷത വഹിക്കും. ലോക കേരള സഭ അംഗം ശശിധരൻ, നോർക്ക ഡവലപ്മെൻ്റ് ഓഫീസർ റീസ രഞ്ജിത്ത്, പി.എം.എ.ഡബ്ല്യു ചെയർമാൻ റെജി ജോസഫ്, നടന്മാരായ രഞ്ജു ചാലക്കുടി, വേണു നാരിയപുരം, ഗായകൻ സുമേഷ് ആര്യൻ എന്നിവർ മുഖ്യാതിഥികളാകും. തുടർന്ന് സുമേഷ് ഐരൂർ നയിക്കുന്ന ഗാനസന്ധ്യ അരങ്ങേറും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.