ബൈക്കില്‍ സഞ്ചരിക്കുമ്പോൾ സോപ്പ് തേച്ചു കുളി; വീഡിയോ വൈറലായതിനു പിന്നാലെ യുവാക്കള്‍ പോലീസ് പിടിയില്‍

ശാസ്താംകോട്ടയില്‍ ബൈക്കില്‍ യാത്ര ചെയ്ത് സോപ്പ് തേച്ചു കുളിച്ച രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഗതാഗത നിയമം ലംഘിച്ചതിന് സിനിമാപ്പറമ്പ് സ്വദേശികളായ അജ്മല്‍, ബാദുഷ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. നാല് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. അര്‍ദ്ധ നഗ്നരായി സോപ്പ് തേച്ചുകുളിച്ചാണ് ഇരുവരും യാത്ര ചെയ്തത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയിയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
ശാസ്താംകോട്ട പോലീസിന്റെ പക്കലും ഈ ദൃശ്യങ്ങള്‍ എത്തിയിരുന്നു. പോലീസ് വിളിച്ചത് അനുസരിച്ച് ഇരുവരെ വെള്ളിയാഴ്ച പോലീസ് സ്‌റ്റേഷനല്‍ ഹാജരായി. കളി കഴിഞ്ഞ് വരികയായിരുന്നു അപ്പോഴാണ് മഴ മെയ്തത്. കൗതകത്തിന് ചെയ്തതാണെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. ഭരണിക്കാവ് ജംഗ്ഷനിലൂടെയാണ് യുവാക്കള്‍ അത്തരമൊരു യാത്ര നടത്തിയത്.
ഇവര്‍ ലഹരിയോ മറ്റു പദാര്‍ത്ഥങ്ങളോ ഉപയോഗിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ഗതാഗത നിയമം ലംഘിച്ചതിന് കേസെടുത്ത പോലീസ് ഇവരില്‍ നിന്നും പിഴ ഈടാക്കിയ ശേഷം വിട്ടയച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.