കോൺസ്റ്റബിൾ തസ്തികകളിലേക്കുള്ള പ്രായപരിധിയിൽ മാറ്റം വരുത്തി

ബെംഗളൂരു: കർണാടകയിൽ പോലീസ് കോൺസ്റ്റബിൾ തസ്തികകളിലേക്കുള്ള പ്രായപരിധിയിൽ താൽക്കാലിക മാറ്റം വരുത്തി. സെൻട്രൽ ആംഡ് റിസർവിലും (സിഎആർ), ജില്ലാ ആംഡ് റിസർവിലുമുള്ള (ഡിഎആർ) 3,484 കോൺസ്റ്റബിൾ തസ്തികകളിലും 1,591 സിവിൽ പോലീസ് കോൺസ്റ്റബിൾ തസ്തികകളിലും മാറ്റം ബാധകമാണ്.
ഈ വർഷത്തെ നിലവിലുള്ള വിജ്ഞാപനങ്ങളിൽ പരിമിതപ്പെടുത്തിയിരിക്കുന്ന താൽക്കാലിക മാറ്റമാണിത്. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പാസാക്കിയതായി കർണാടക സ്റ്റേറ്റ് കോമ്പറ്റീറ്റീവ് എക്സാമിനേഷൻ ആസ്പിരന്റ്സ് അസോസിയേഷൻ (കെഎസ്‌സിഇഎഎ) പ്രസിഡന്റ് ഭവ്യ നരസിംഹമൂർത്തി പറഞ്ഞു.
നിലവിലെ തീർപ്പുകൽപ്പിക്കാത്ത വിജ്ഞാപനങ്ങൾക്കും നടന്നുകൊണ്ടിരിക്കുന്ന നിയമന പ്രക്രിയക്കും പുതിയ ഉത്തരവ് ബാധകമാണ്. നിലവിൽ 4,000 ത്തോളം തസ്തികകളിലേക്ക് രണ്ട് വിജ്ഞാപനങ്ങളാണുള്ളത്. അവയ്ക്ക് പ്രായത്തിൽ മാറ്റം വരുത്തിയിട്ടുണ്ട് . പൊതു മെറിറ്റിന് 25 വയസും ഒബിസി/എസ്‌സി/എസ്ടി വിഭാഗങ്ങൾക്ക് 27 വയസുമാണ് തസ്തികകളുടെ പ്രായപരിധി. എന്നാൽ സ്ഥിരമായി പ്രായം യഥാക്രമം 30 ആയും 32 ആയും വർധിപ്പിക്കണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം. ഈ ആവശ്യമാണ് നിലവിൽ സർക്കാർ താൽക്കാലികമായി പരിഗണിക്കുന്നത്.
ഇതിനകം മൂവായിരത്തോളം കോൺസ്റ്റബിൾ തസ്തികകളിലേക്ക് ഏകദേശം 4 ലക്ഷം പേരാണ് അപേക്ഷിച്ചിരുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സായുധ പോലീസ് കോൺസ്റ്റബിൾ തസ്തികകളിൽ ഏറ്റവും കുറഞ്ഞ പ്രായപരിധി കർണാടകയിലാണ്. ഗുജറാത്ത് പോലുള്ള മറ്റ് സംസ്ഥാനങ്ങളിൽ ജനറൽ മെറിറ്റിന് 35 വയസ്സും സംവരണ വിഭാഗങ്ങൾക്ക് 38 വയസ്സുമാണ് പ്രായപരിധി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.