Follow News Bengaluru on Google news

അന്വേഷണ പ്രക്രിയ ഡിജിറ്റലൈസ് ചെയ്യാൻ ടാസ്ക് ഫോഴ്സ് രൂപീകരിക്കണമെന്ന് കോടതി

ബെംഗളൂരു: കേസന്വേഷണങ്ങളുടെ മുഴുവൻ പ്രക്രിയയും ഡിജിറ്റലൈസ് ചെയ്യുന്നതിന് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിയോട് നിർദേശിച്ച് കർണാടക ഹൈക്കോടതി. കോടതികളിൽ രേഖകൾ സമർപ്പിക്കുമ്പോൾ ഡിജിറ്റൽ പകർപ്പുകളും ഒപ്പമുണ്ടാകണമെന്ന് കോടതി ആവശ്യപ്പെട്ടു.

പോലീസിന്റെ ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) വിഭാഗം മേധാവി, ഇ-ഗവേണൻസ് ഡിപ്പാർട്ട്‌മെന്റ് പ്രിൻസിപ്പൽ സെക്രട്ടറി, ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‌വർക്ക് ആൻഡ് സിസ്റ്റം ഡയറക്ടറുടെ പ്രതിനിധി എന്നിവരടങ്ങുന്ന ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ പോലീസ് ഡയറക്‌ടർ ജനറലിനോടു കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ സൂരജ് ഗോവിന്ദരാജ്, ജി. ബസവരാജ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് നിർദേശം നൽകിയത്.

കർണാടകയിലെ പോലീസ് സേന 2008 മുതലാണ് ഐടി ഉപകരണങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയത്. ഇതിനു ശേഷമുള്ള എല്ലാ എൻട്രികളും ഡിജിറ്റലായി ചെയ്യണമെന്നും അന്വേഷണ ഉദ്യോഗസ്ഥർക്കും മറ്റ് വ്യക്തികൾക്കും ഡിജിറ്റൽ ഒപ്പ് നൽകാനുള്ള പരിശീലനം നൽകണമെന്നും ബെഞ്ച് പറഞ്ഞു. ഡിജിറ്റൽ ഒപ്പുകൾ ലഭ്യമല്ലാത്തപ്പോൾ, ഫിസിക്കൽ സിഗ്നേച്ചറുകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണമെന്നും ബെഞ്ച് പറഞ്ഞു.

എഫ്‌ഐആറുകൾ, കുറ്റകൃത്യങ്ങളുടെ വിശദാംശ ഫോമുകൾ, അറസ്റ്റ് മെമ്മോകൾ, പിടിച്ചെടുത്ത വസ്തുക്കളുടെ പട്ടിക, മഹസറുകൾ, മെഡിക്കൽ റിപ്പോർട്ടുകൾ, ഫോറൻസിക് സയൻസ് ലാബിന്റെ അന്തിമ അന്വേഷണ റിപ്പോർട്ടുകൾ എന്നിവയും ഡിജിറ്റലായി സൂക്ഷിക്കണം. ഇലക്ട്രോണിക് ഫോർമാറ്റിൽ സ്പോട്ട് മഹസർ റെക്കോർഡ് ചെയ്യുന്നതിന് ശരിയായ ഗാഡ്‌ജെറ്റുകൾ ഉപയോഗിക്കണമെന്നും ബെഞ്ച് നിർദേശിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.