സംസാര-ശ്രവണ വൈകല്യമുള്ളവർക്ക് പോളിംഗ് ബൂത്തുകളിൽ ആംഗ്യഭാഷാ സഹായം ലഭിക്കും

ബെംഗളൂരു: കർണാടകയിലെ സംസാര-ശ്രവണ വൈകല്യമുള്ളവർക്ക് പോളിംഗ് ബൂത്തുകളിൽ ആംഗ്യഭാഷാ സഹായം ലഭിക്കുമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ (സിഇഒ) മനോജ് കുമാർ അറിയിച്ചു. 2023-ലാണ് അടുത്ത തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് നടക്കുന്നത്.
വികലാംഗർക്ക് തിരഞ്ഞെടുപ്പ് സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള പുതിയ നടപടികൾ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തുടർച്ചയായി പര്യവേക്ഷണം ചെയ്തുവരികയാണെന്ന് സിഇഒ മനോജ് കുമാർ പറഞ്ഞു. കമ്മീഷന്റെ ആക്സസിബിൾ ഇലക്ഷൻ എന്ന നയത്തിന് കീഴിലാണ് പുതിയ പദ്ധതി. സംസാരശേഷിയും കേൾവിക്കുറവും ഉള്ളവർക്ക് ആംഗ്യഭാഷാ വ്യാഖ്യാതാക്കളുടെ സഹായം സ്വീകരിച്ച് അവരുടെ വോട്ട് രേഖപെടുത്താൻ പദ്ധതി സഹായിക്കും.
ഇത്തരം സേവനങ്ങൾ ആവശ്യമുള്ള വോട്ടർമാർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് മനോജ് കുമാർ പറഞ്ഞു.
ഇത് സംബന്ധിച്ചുള്ള വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ 1950-ൽ ബന്ധപ്പെടാവുന്നതാണ്. ഇതിനു പുറമെ ആംഗ്യഭാഷാ വ്യാഖ്യാതാക്കളുടെ സഹായം ആവശ്യമുള്ള വ്യക്തികൾക്ക് സംസ്ഥാന വോട്ടർ ഹെൽപ്പ് ലൈൻ ഇ-മെയിൽ (eci.kar1950@karnataka.gov) വഴിയും സമീപിക്കാമെന്ന് കുമാർ വിശദീകരിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.