നിയമം കാറ്റില്‍ പറത്തി കെഎസ്‌ആര്‍ടിസിയുടെ കല്യാണ യാത്ര

നിയമം കാറ്റില്‍ പറത്തി കെഎസ്‌ആര്‍ടിസിയുടെ കല്യാണ യാത്ര. കോതമംഗലത്തു നിന്ന് അടിമാലിയിലേക്കാണ് ബസിന്റെ റോഡ്, വാഹന നിയമങ്ങള്‍ ലംഘിച്ചുള്ള യാത്ര. കെഎസ്‌ആര്‍ടിസി കോതമംഗലം ഡിപ്പോയിലെ ഫാസ്‌റ്റ് പാസഞ്ചര്‍ ബസാണ് കല്യാണ ഓട്ടത്തിനായി രമേശ് എന്നയാള്‍ വാടകയ്‌ക്കെടുത്തത്. നെല്ലിക്കുഴി മുതല്‍ ഇരുമ്പുപാലം വരെ പോയ ബസില്‍ നിറയെ ഇലകളും മരച്ചില്ലകളും കമ്പും വച്ചുകെട്ടി. എന്തിന് പറയുന്നു താമരാക്ഷന്‍ പിളള എന്ന് ബസിന് പേരും മാറ്റിയ ശേഷം മുന്നില്‍ അര്‍ജന്റീനയുടെ ഒരു കൊടിയും കെട്ടി, ചിലര്‍ ബ്രസീലിന്റെ കൊടിയും കെട്ടി. കെഎസ്‌ആര്‍ടിസി എന്നെഴുതിയ ഭാഗം മറച്ചാണ് താമരാക്ഷന്‍ പിളള എന്ന ഫ്ലെക്‌സ് വച്ചത്.
സംഭവം വിവാദമായതോടെ കോതമംഗലം ഡിപ്പോ അധികൃതര്‍ പ്രതികരിച്ചിട്ടുണ്ട്. തങ്ങള്‍ വാഹനം മാത്രമാണ് നല്‍കിയതെന്നും അലങ്കാരമെല്ലാം വാടകയ്‌ക്കെടുത്തവര്‍ ചെയ്‌തതാണെന്നുമാണ് അധികൃതര്‍ അറിയിക്കുന്നത്. അതേസമയം സ്വകാര്യ ബസുകള്‍ക്ക് നേരെ കടുത്ത നടപടിയെടുക്കുന്ന സര്‍ക്കാര്‍ ഇത് കണ്ടില്ലേ എന്ന് ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. എംവിഡിയുടെ ശ്രദ്ധയില്‍പെട്ടില്ലേ എന്നും ഇവര്‍ ചോദിക്കുന്നു. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.