സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവ് സുരേഷ് വെള്ളിത്തിരയിലേയ്ക്ക്: അനുഗ്രഹിച്ച് മമ്മൂട്ടി

സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവ് സുരേഷ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രത്തിൽ പ്രധാന റോളുമായാണ് മാധവ് സിനിമയിലെത്തുന്നത്. കോസ്മോസ് എന്റര്‍റ്റെയിന്‍മെന്റിന്റെ ബാനറില്‍ പ്രവീണ്‍ നാരായണന്‍ ആണ് ചിത്രത്തിൻ്റെ സംവിധാനം നിർവഹിക്കുന്നത്.
സിനിമാ പ്രവേശത്തിന് മുന്നോടിയായി മാധവ് സുരേഷ് നടന്‍ മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി. കൊച്ചിയിലെ വസതിയിലെത്തിയാണ് മാധവ് മമ്മൂട്ടിയെ കണ്ടത്.
സംവിധായകന്‍ പ്രവീണ്‍ നാരായണന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സജിത് കൃഷ്ണ എന്നിവരും മാധവിന് ഒപ്പം ഉണ്ടായിരുന്നു. മാധവിനും ചിത്രത്തിനും മമ്മൂട്ടി വിജയാശംസകള്‍ നേര്‍ന്നു.
അനുപമ പരമേശ്വരനാണ് ചിത്രത്തിലെ നായിക. ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. നേരത്തെ, വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ ഒരു ചെറിയ സീനില്‍ മാധവ് മുഖം കാണിച്ചിരുന്നു. 2016 ലാണ് സുരേഷ് ഗോപിയുടെ മൂത്ത മകൻ ഗോകുൽ സുരേഷ് സിനിമയിലേക്ക് എത്തുന്നത്. മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.