Follow the News Bengaluru channel on WhatsApp

ദക്ഷിണാഫ്രിക്കയെ തകർത്ത് നെതർലൻഡ്‌സ്; സെമി ഉറപ്പിച്ച് ഇന്ത്യ

അഡ്ലെയ്ഡ്: ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ സെമിഫൈനലില്‍ പ്രവേശിച്ചു. ദക്ഷിണാഫ്രിക്കക്കെതിരെ നെതര്‍ലന്‍ഡ്സ് അട്ടിമറി ജയം നേടിയതോടെയാണ് ഇന്ത്യ സെമി ഉറപ്പിച്ചത്. 159 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 145 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഈ തോല്‍വിയോടെ ദക്ഷിണാഫ്രിക്കയുടെ സെമിഫൈനല്‍ സാധ്യത മങ്ങുകയായിരുന്നു. 13 റൺസിനാണ് ദക്ഷിണാഫ്രിക്കയെ നെതർലൻഡ്‌സ് തകർത്തത്. 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് പക്ഷേ 20 ഓവറില്‍ 8 വിക്കറ്റ് നഷ്‌ടത്തിൽ 145 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നേരത്തെ തന്നെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ നെതര്‍ലന്‍ഡ്‌സിന് ലോകകപ്പിൽ നിന്നുള്ള മടക്കം തലയുയർത്തിയുള്ളതായി.

നിലവില്‍ ആറ് പോയിന്റുകളുമായി ഗ്രൂപ്പില്‍ മുന്നിലുള്ള ഇന്ത്യ സിംബാബ്വേയ്‌ക്കെതിരെ പരാജയപ്പെട്ടാലും സെമിയിലെത്തും.

കോളിന്‍ അക്കെര്‍മാനിന്റെ അവസാന ഓവര്‍ വെടിക്കെട്ടുകളിലാണ് നെതർലൻഡ്‌സ് മോശമല്ലാത്ത സ്കോര്‍ ടീം ഉറപ്പിച്ചത്. 20 ഓവറില്‍ നാല് വിക്കറ്റിന് 158 റണ്‍സെടുത്ത അവർക്ക് വേണ്ടി അക്കെര്‍മാന്‍ 26 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സുകളോടെയും 41 റണ്‍സെടുത്തു.

മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. 5.6 ഓവറില്‍ 36 റണ്‍സിനിടെ ഓപ്പണര്‍മാര്‍ ഇരുവരും പുറത്തായി. പിന്നീട് വന്ന താരങ്ങൾക്ക് ആർക്കും മികച്ച ഇന്നിംഗ്‌സ് കളിയ്ക്കാൻ കഴിയാഞ്ഞത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി. 145 റണ്‍സില്‍ നെതര്‍ലന്‍ഡ്സ് ബൗളര്‍മാര്‍ തളച്ചു. 25 റൺസ് നേടിയ റിലീ റൂസ്സോയാണ് ദക്ഷിണാഫ്രിക്കയുടെ ഉയർന്ന സ്‌കോർ നേടിയ ബാറ്റർ.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.