വിമാനം തടാകത്തില്‍ തകര്‍ന്നുവീണ സംഭവം; മരണം 19 ആയി

ടാന്‍സാനിയയില്‍ വിമാനം വിക്ടോറിയ തടാകത്തില്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. ഞായറാഴ്ച 43 യാത്രക്കാരുമായിപ്പോയ ചെറുവിമാനമാണ് തകര്‍ന്നുവീണത്.
വിമാനത്തില്‍ നിന്ന് എല്ലാ മൃതദേഹങ്ങളും കണ്ടെടുത്തതായി പ്രധാനമന്ത്രി കാസിം മജലിവ സ്ഥിരീകരിച്ചു. 39 യാത്രക്കാരും നാല് ജീവനക്കാരും ഉള്‍പ്പെടുന്ന വിമാനം ടാന്‍സാനിയയുടെ വാണിജ്യ തലസ്ഥാനമായ ഡാര്‍ എസ് സലാമില്‍ നിന്ന് പറന്നുയര്‍ന്ന് ബുക്കോബ പട്ടണത്തിലേക്ക് പോകുന്നതിനിടെ വിക്ടോറിയ തടാകത്തിലേക്ക് പതിക്കുകയായിരുന്നു.
മത്സ്യബന്ധനത്തിന് പോയവരാണ് അപകടം നടക്കുന്നത് ആദ്യം കണ്ടത്. ഇതോടെ അവര്‍ തകര്‍ന്നുവീണ വിമാനത്തിന് അടുത്തേക്ക് പോയി. അപ്പോഴേക്കും വിമാനത്തിലെ ജീവനക്കാരന്‍ പുറകിലുള്ള വാതില്‍ തുറന്നുകൊടുക്കുകയായിരുന്നു. ഇത് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ സൗകര്യപ്രദമാക്കി. തുടര്‍ന്നാണ് പോലീസും രക്ഷാപ്രവര്‍ത്തക സംഘവും അപകടം നടന്ന സ്ഥലത്തേക്ക് എത്തിയത്. 24 ഓളം പേരെ അപകടത്തില്‍ നിന്ന് രക്ഷിച്ചതായാണ് റിപ്പോര്‍ട്ട്. തകര്‍ന്നുവീണ വിമാനം കരയ്‌ക്ക് എത്തിച്ചിട്ടുണ്ട്. മരണനിരക്ക് ഇനിയും ഉയരാനും സാധ്യതയുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
