രാജ്യത്തെ മികച്ച പൊതുഗതാഗത സംവിധാനങ്ങൾക്കായുള്ള കേന്ദ്ര സർക്കാർ പുരസ്‌കാരം കേരള ആർ.ടി.സി.ക്ക്

രാജ്യത്തെ ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനങ്ങൾക്കായി കേന്ദ്ര ഭവന-നഗര കാര്യവകുപ്പ് ഏർപ്പെടുത്തിയ പുരസ്‌കാരം കേരള ആർ.ടി.സിക്ക്.
സിറ്റി സർക്കുലർ സർവീസിനും ഗ്രാമവണ്ടി പദ്ധതിക്കുമാണ് പുരസ്‌കാരം ലഭിച്ചത്. ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനമുള്ള നഗരം എന്ന വിഭാഗത്തിൽ സിറ്റി സർക്കുലർ സർവീസും ഏറ്റവും മികച്ച പൊതുജന പങ്കാളിത്തത്തോടെയുള്ള ഗതാഗത ആസൂത്രണ വിഭാഗത്തിൽ ഗ്രാമവണ്ടിക്കുമാണ് പുരസ്കാരം ലഭിച്ചത്.
തിരുവന്തപുരം നഗരത്തിലെ സിറ്റി സർവീസുകൾ സമഗ്രമായി പരിഷ്‌കരിക്കുകയും 66 ബസുകൾ ഉപയോഗിച്ച് രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ഏഴു മണി വരെ സിറ്റി സർക്കുലർ സർവീസ് നടത്തുകയും, പ്രതിദിനം ഏകദേശം 4000 യാത്രക്കാരിൽ നിന്ന് 34000 യാത്രക്കാർ എന്ന നിലയിലേക്ക് വളരുകയും ചെയ്തതും, ഇതിനു പുറമേ 150 ഓളം സിറ്റി ഷട്ടിൽ, സിറ്റി റേഡിയേൽ എന്നീ സർവീസുകൾ ഓപ്പറേറ്റ് ചെയ്തത് വഴി നഗര ഗതാഗത്തിന് പുതിയ മുഖം നൽകിയതിനുമാണ് ഏറ്റവും നല്ല ഗതാഗത സംവിധാനം എന്ന വിഭാഗത്തിലുള്ള പുരസ്കാരത്തിന് അർഹമാക്കിയത്.
കൊച്ചിയിൽ നടന്ന അർബൻ മൊബിലിറ്റി ഇന്ത്യയുടെ കോൺഫെറെൻസിൽ വെച്ച് കെ.എസ്.ആർ.ടി.സി. എക്‌സിക്യൂട്ടീവ് ഡയറക്ടർ (ഓപ്പറേഷൻ) ജി.പി. പ്രദീപ് കുമാറും, എ. താജുദ്ദീൻ സാഹിബ് (സ്‌പെഷ്യൽ ഓഫീസർ ഗ്രാമവണ്ടി), ജേക്കബ് സാം ലോപ്പസ് ( സിടിഎം സിറ്റി സർവ്വീസ്) ടോണി അലക്‌സ് ( എടിഒ, ചീഫ് ഓഫീസ്)എന്നിവർ ചേർന്ന് കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, കെ.എസ്.ആർ.ടി.സി. മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.