പുനീത് ചിത്രം ഗന്ധദ ഗുഡിയുടെ ടിക്കറ്റ് നിരക്കിൽ ഇളവുമായി നിർമാതാവ്

ബെംഗളൂരു: അകാലത്തിൽ അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ അവസാന ചിത്രമായ ഗന്ധദ ഗുഡിയുടെ ടിക്കറ്റുകൾക്ക് നിരക്ക് കുറച്ച് നിർമാതാവ്. പ്രേക്ഷക പ്രശംസ നേടി ചിത്രം വിജയത്തിലേക്കടുക്കുന്നതിനിടെ സിനിമാ പ്രേമികൾക്കും പുനീത് ആരാധകർക്കുമുള്ള സമ്മാനമായാണ് ടിക്കറ്റ് നിരക്ക് കുറച്ചിരിക്കുന്നത്.
പുനീതിന്റെ ഭാര്യ അശ്വിനിയാണ് ചിത്രത്തിന്റെ നിർമാതാവ്. ട്വിറ്ററിലൂടെയാണ് ടിക്കറ്റ് നിരക്ക് കുറച്ച വിവരം അശ്വിനി പുനീത് രാജ്കുമാർ ആരാധകരെ അറിയിച്ചിരിക്കുന്നത്. ഗന്ധദ ഗുഡി എന്ന സിനിമ 7-11-2022 തിങ്കളാഴ്ച മുതൽ 10-11-2022 വ്യാഴാഴ്ച വരെ സിംഗിൾ സ്‌ക്രീൻ തിയറ്ററുകളിൽ വെറും 56 രൂപയ്‌ക്കും മൾട്ടിപ്ലക്‌സുകളിൽ 112 രൂപയ്‌ക്കും പ്രദർശിപ്പിക്കണമെന്ന് തീരുമാനിച്ചിരിക്കുന്നതായാണ് ട്വീറ്റ്. ഹോംബാലെ ഫിലിംസ് അടക്കമുള്ള പ്രധാന നിർമ്മാണ കമ്പനികൾ ഈ തീരുമാനത്തെ പ്രശംസിച്ച് രംഗത്തു വന്നു.
തിയറ്ററുകളിൽ മികച്ച അഭിപ്രായമാണ് ഗന്ധദ ഗുഡി നേടുന്നത്. ചിത്രം ഒക്ടോബർ 28-നാണ് തിയറ്ററുകളിലെത്തിയത്. ശക്തമായ സന്ദേശം നൽകുന്ന ചിത്രം കർണാടകയുടെ പ്രകൃതി സൗന്ദര്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള ആദരവ് കൂടിയാണ്.
നേരത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഗന്ധദ ഗുഡിക്ക് നികുതി ഇളവും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 29-നാണ് ഹൃദയാഘാതത്തെ തുടർന്ന് പുനീത് രാജ്കുമാർ അന്തരിച്ചത്. ഇക്കഴിഞ്ഞ നവംബർ ഒന്നിന് കർണാടകയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ കർണാടക രത്നയും പുനീതിന് നൽകി സംസ്ഥാനം ആദരിച്ചിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.