ബന്നാർഘട്ട പാർക്കിനുള്ളിലെ ടൗൺഷിപ്പ് റിംഗ് റോഡ് പദ്ധതി നിർത്തിവെച്ചു

ബെംഗളൂരു: ബന്നാർഘട്ട നാഷണൽ പാർക്കിനുള്ളിൽ (ബിഎൻപി) 6.3 കിലോമീറ്റർ ദൂരമുള്ള സാറ്റലൈറ്റ് ടൗൺഷിപ്പ് റിംഗ് റോഡ് (എസ്ടിആർആർ) പദ്ധതി സംസ്ഥാന സർക്കാർ നിർത്തിവച്ചു.
എസ്ടിആർആർ വഴി അന്തർസംസ്ഥാന വാഹനങ്ങൾക്ക് ബൈപാസ് നൽകാനാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) പദ്ധതിയിടുന്നത്. ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനുള്ള സുപ്രധാന മാർഗമായാണ് പദ്ധതിയെ കാണുന്നത്.
എന്നാൽ ബിഎൻപി പരിധിക്കുള്ളിലെ പ്രദേശത്തിന്റെ സെൻസിറ്റിവിറ്റി കണക്കിലെടുത്ത്, ശബ്ദമലിനീകരണം മൂലം വന്യമൃഗങ്ങളെ ശല്യപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാൻ സൗണ്ട് പ്രൂഫിംഗ് ഉള്ള ഒരു എലിവേറ്റഡ് കോറിഡോർ നിർമ്മിക്കാൻ എൻഎച്ച്എഐ നിർദേശിച്ചിരുന്നു. ബന്നാർഘട്ടയിൽ ഹൈവേ അനുവദിക്കുന്നത് ബന്ദിപ്പുർ കടുവാ സങ്കേതം പോലുള്ള സ്ഥലങ്ങളിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് സങ്കീർണ്ണമാക്കുമെന്ന് വന്യജീവി ബോർഡ് ചൂണ്ടിക്കാട്ടി.
ബന്ദിപ്പുരിൽ സംസ്ഥാനം സ്വീകരിച്ച നിലപാടിന് വിപരീതമായി ബിഎൻപി വിഷയം കൈകാര്യം ചെയ്യരുതെന്ന് ബോർഡ് ആവശ്യപ്പെട്ടിരുന്നു. ബന്നാർഘട്ടയിലെ വന്യജീവികളെ സംരക്ഷിക്കുന്നതിനു മുൻതൂക്കം നൽകിയതിനാൽ ബദൽ പദ്ധതി തയ്യാറാക്കാൻ ഹൈവേ അതോറിറ്റിയോട് ആവശ്യപ്പെടുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
