Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിൽ അന്തരീക്ഷ മലിനീകരണത്തിന്റെ 50 ശതമാനവും വാഹനങ്ങൾ കാരണമെന്ന് പഠനം

ബെംഗളൂരു: ബെംഗളൂരുവിൽ അന്തരീക്ഷ മലിനീകരണത്തിന്റെ 50 ശതമാനവും വാഹനങ്ങൾ മൂലമാണെന്ന് പഠനം. കഴിഞ്ഞ 15 വർഷമായി വാഹനങ്ങളുടെ എണ്ണം വർധിച്ചതോടെ ഗതാഗതക്കുരുക്കും വർധിച്ചിട്ടുണ്ട്. വാഹനങ്ങൾ പുറന്തള്ളുന്ന കാർബൺ മോണോക്‌സൈഡ് കാരണം അന്തരീക്ഷ മലിനീകരണം വർധിക്കുകയാണെന്ന് കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പഠനത്തിൽ ചൂണ്ടിക്കാട്ടി.

പഴയ വാഹനങ്ങളാണ് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. ന്യൂഡൽഹിയെ അപേക്ഷിച്ച് ബെംഗളൂരുവിലെ വായുവിന്റെ ഗുണനിലവാരം അപകടകരമായ നിലയിലേക്ക് എത്തിയിട്ടില്ല. എന്നാൽ, വാഹനങ്ങളുടെ എണ്ണവും അമിതമായ നിർമാണ പ്രവർത്തനങ്ങളും കാരണം മലിനീകരണ തോത് വർധിക്കുന്നുണ്ടെന്ന് ബോർഡ്‌ പറഞ്ഞു. ദീപാവലിക്ക് മുമ്പ് നഗരത്തിലെ വായു ഗുണനിലവാരം മികച്ചതായിരുന്നു. എന്നാൽ ദീപാവലിക്ക് ശേഷം മലിനീകരണം കൂടുതലാണ്. നിലവിലെ വായുവിന്റെ ഗുണനിലവാരം ന്യൂഡൽഹിയിലെ വായു മലിനീകരണവുമായി താരതമ്യം ചെയ്യാൻ കഴിയില്ല. എന്നിരുന്നാലും ഇടയ്ക്കിടെ പെയ്യുന്ന മഴ അന്തരീക്ഷ മലിനീകരണത്തിന്റെ വർധനവിനെ നിയന്ത്രിക്കുന്നുവെന്ന് കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

നഗരത്തിന് 100-200 എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) ഉള്ളപ്പോൾ, ന്യൂഡൽഹിയിൽ 400-ലധികം എക്യുഐ ആണ്. എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 0-50 ആണ് അനുയോജ്യം. 51-100 തൃപ്തികരവും 100-200 മിതമായതും 201-300 മോശവും 301-500 വളരെ മോശവുമാണ്. നഗരത്തിലെ വായു മലിനീകരണത്തിൽ ഗതാഗത മേഖലയുടെ സംഭാവന 50.5 ശതമാനം ആണ്. 16.9 ശതമാനം റോഡിലെ പൊടിയും 11 ശതമാനം നിർമ്മാണ പ്രവൃത്തി മൂലവും 5.9 ശതമാനം മാലിന്യങ്ങൾ കത്തിച്ചതിനാലും മറ്റുമാണ്. 2030ഓടെ ബെംഗളൂരുവിൽ അന്തരീക്ഷ മലിനീകരണം 74 ശതമാനമായി ഉയരുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. നഗരങ്ങളിലെ അന്തരീക്ഷ മലിനീകരണത്തിന്റെ രണ്ടാമത്തെ കാരണം പൊടിയാണ്. ഹൃദ്രോഗവും അർബുദവും പിടിപെടുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നുണ്ട്. കൂടാതെ, ആസ്ത്മ, പനി, തലവേദന, സൈനസൈറ്റിസ്, അലർജി പ്രശ്നങ്ങൾ മുതലായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണവും അന്തരീക്ഷം മാലിനികരണമാണ്.

മലിനീകരണ തോത് നിരീക്ഷിക്കുന്നതിനായി കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നഗരത്തിലുടനീളം 10 നിരീക്ഷണ സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. ബിടിഎം ലേഔട്ട്, ബാപ്പുജിനഗർ, ഹോംബെഗൗഡ നഗർ, ജയനഗർ അഞ്ചാം ബ്ലോക്ക്, സിറ്റി റെയിൽവേ സ്റ്റേഷൻ, സനെഗുരുവനഹള്ളി, ഹെബ്ബാൾ, സിൽക്ക് ബോർഡ്, പീനിയ, ബിഡബ്ല്യുഎസ്എസ്ബി, കടുബീസനഹള്ളി എന്നിവിടങ്ങിലാണിത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.