Follow News Bengaluru on Google news

പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനങ്ങളുടെ ലാൻഡിംഗിന് തയ്യാറെടുത്ത് ഐഎസ്ആർഒ

ബെംഗളൂരു: രാജ്യത്ത് പുനരുപയോഗിക്കാവുന്ന ലോഞ്ച് വെഹിക്കിൾ – ടെക്‌നോളജി ഡെമോൺസ്‌ട്രേറ്ററിന്റെ (ആർഎൽവി-ടിഡി) ആദ്യ റൺവേ ലാൻഡിംഗ് പരീക്ഷണത്തിന് (ആർഎൽവി-ലെക്‌സ്) തയ്യാറെടുത്ത് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐഎസ്ആർഒ). കർണാടകയിലെ ചിത്രദുർഗ ജില്ലയിലെ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിലാണ് ലാൻഡിംഗ് പരീക്ഷണം നടത്തുന്നത്.  ലാൻഡിംഗിനായുള്ള കാലാവസ്ഥ നിരീക്ഷണത്തിലാണ് ഐ.എസ്.ആർ.ഒയെന്ന് ബഹിരാകാശ വകുപ്പ് സെക്രട്ടറി സോമനാഥ് പറഞ്ഞു.

ആദ്യം ഹെലികോപ്റ്ററിന്റെ സഹായത്തോടെ വിക്ഷേപണവാഹനത്തെ മൂന്ന് മുതൽ അഞ്ച് കിലോമീറ്റർ വരെ ഉയരത്തിൽ എത്തിച്ച ശേഷമായിരിക്കും റൺവേയിലേക്ക് ഇറക്കുക. പാരച്ചൂട്ട്, റഡാർ അൾട്ടിമീറ്റർ, ലാൻഡിംഗ് ഗിയർ എന്നീ സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെയാകും ലാൻഡിങ് ദൗത്യം.

ചിറകുകളുള്ള വിക്ഷേപണവാഹനമാണ് ഐഎസ്ആർഒ സജ്ജമാക്കുന്നത്. വിവിധ ഘട്ടങ്ങളിലായാണ് ഐഎസ്ആർഒ ഇതിന്റെ പരീക്ഷണം ആസൂത്രണം ചെയ്തിരിക്കുന്നത്. ഹൈപ്പർസോണിക് ഫ്ളൈറ്റ് എക്സ്പെരിമെന്റ്, ലാൻഡിംഗ്, മടക്കയാത്ര, കുതിപ്പ് എന്നിവ പരീക്ഷണഘട്ടങ്ങളിലുൾപ്പെടും. ഇതിൽ ലാൻഡിംഗ് പരീക്ഷണമാണ് ഇപ്പോൾ ചിത്രദുർഗയിൽ വെച്ച് നടത്താൻ തയ്യാറെടുക്കുന്നത്.

2016-ൽ കടലിൽ സുരക്ഷിതമായി ലാൻഡ് ചെയ്യാവുന്ന ആർഎൽവി – ടിഡി എച്ച്ഇഎക്സ് – 01 (ഹൈപ്പർസോണിക് ഫ്ലൈറ്റ് എക്സ്പിരിമെന്റ്-01) സബ് ഓർബിറ്റൽ ലോഞ്ചറുകളുടെ പരീക്ഷണം ഇന്ത്യ വിജയകരമായി പൂർത്തിയാക്കിയിരുന്നു. പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തെ കടലിൽ ഇറക്കിയായിരുന്നു അന്നത്തെ വിജയകരമായ പരീക്ഷണം നടന്നത് .

സാധാരണ ഒരു വിക്ഷേപണവാഹനം ദൗത്യം പൂർത്തിയാക്കിയ ശേഷം അന്തരീക്ഷത്തിൽ കത്തിയമരുകയോ കടലിൽ വീഴുകയോ ആണ് ചെയ്യുന്നത്. ഇതിനാൽ ഇവ വീണ്ടും ഉപയോഗിക്കാൻ കഴിയാറില്ല. എന്നാൽ പുതിയ വിക്ഷേപണ വാഹനം ഒട്ടേറെ തവണ വിക്ഷേപിക്കാൻ കഴിയും.

ഉപഗ്രഹങ്ങളെയും മറ്റും സുരക്ഷിതമായി ബഹിരാകാശത്തെത്തിക്കാനും ആവശ്യമെങ്കിൽ തിരിച്ചെത്തിക്കാനും ഈ വാഹനത്തിനു കഴിയും. നിലവിൽ വിക്ഷേപണവാഹനത്തിന്റെ ചെലവ് കിലോഗ്രാമിന് 20,000 ഡോളർ (15.23 ലക്ഷം രൂപയോളം) വരെയാണ്. പുനരുപയോഗ വിക്ഷേപണിയായാൽ ഇത് 5000 ഡോളറാക്കി (3.8 ലക്ഷം രൂപയിലേറെ) കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഐഎസ്ആർഒ ഉദ്യോഗസ്ഥർ പറഞ്ഞു.

നിലവിൽ യു.എസ്, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് ഭാഗികമായോ പൂർണമായോ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനങ്ങളുണ്ട്. ഉപഗ്രഹവിക്ഷേപണമുൾപ്പെടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഐഎസ്ആർഒ പദ്ധതികൾക്കും പുതിയ വിക്ഷേപണവാഹനത്തിന്റെ വരവ് സഹായകമാകും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.