മുതിര്‍ന്ന കന്നഡ നടന്‍ ലോഹിതാശ്വ അന്തരിച്ചു

ബെംഗളൂരു: മുതിര്‍ന്ന കന്നഡ ചലച്ചിത്ര നടനും നാടകകൃത്തുമായ ലോഹിതാശ്വ അന്തരിച്ചു. 80 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ബെംഗളൂരു കുമാരസ്വാമി ലേ ഔട്ടിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
റിട്ട. ഇംഗ്ലീഷ് പ്രൊഫസറായ ലോഹിതാശ്വ 500 ലധികം കന്നഡ ചിത്രങ്ങളിലും നാടകങ്ങളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. തുമകുരു സ്വദേശിയാണ്. ഹുളിയ നെരളു, 27 മാവള്ളി സര്‍ക്കിള്‍, ദാംഗെ മുച്ചിന ദിനഗളു, മൊട്ടെ രാമന്‍ സത്യാഗ്രഹ, പഞ്ചമ എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നാടക രചനകളാണ്. 1997ല്‍ കര്‍ണാടക നാടക അക്കാദമി പുരസ്‌കാരവും 2006ല്‍ സുവര്‍ണ കര്‍ണാടക രാജ്യോത്സവ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
അഭിമന്യു, എകെ 47, അവതാര്‍ പുരുഷ്, ചിന്ന, പുതിയ വെള്ളം, ഗജേന്ദ്ര, വിശ്വം, പ്രതാപ്, പോലീസ് ലോക്കപ്പ്, റെഡിമെയ്ഡ് ഗണ്ഡ, സ്‌നേഹലോക, സുന്ദരകാണ്ഡ, സിംഹക്കുട്ടി, മൂന്ന് ജന്മങ്ങള്‍, സാംഗ്ലിയാന, ടൈം ബോംബ്, ലോക്കപ്പ് മരണം, സംഭവാമി യുഗേ യുഗേ, രഞ്ചണ്ടി സമയം, ഗോംബെ, സംഗ്രാമ, ന്യൂഡല്‍ഹി, സാരഥി തുടങ്ങിയവയാണ് പ്രമുഖ ചിത്രങ്ങള്‍. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ കന്നഡ നടന്‍ ശരത് ലോഹിതാശ്വ മകനാണ്
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.