ആണ്‍കുട്ടിക്ക് വേണ്ടി 9 വർഷം കാത്തിരിപ്പ്; നാലാമത് പിറന്നതും പെണ്‍കുട്ടി, പിതാവ് ജീവനൊടുക്കി

ബെംഗളൂരു: ഒമ്പത് വർഷം ആൺകുട്ടിക്ക് വേണ്ടി കാത്തിരുന്ന ശേഷം പെൺകുട്ടി ജനിച്ചതിൽ മനംനൊന്ത് പിതാവ് ജീവനൊടുക്കി. നാലാമതും പെൺകുട്ടി ജനിച്ച മനോവിഷമത്തിൽ 34കാരനായ ലോകേഷാണ് ജീവനൊടുക്കിയത്. കോലാർ ജില്ലയിലെ ശ്രീനിവാസപൂരിലാണ് സംഭവം.
ആന്ധ്രാപ്രദേശിലെ പുൻഗനൂർ സ്വദേശിയായ യുവതിയും ലോകേഷും 9 വർഷം മുമ്പാണ് വിവാഹിതരായത്. 4 പെൺകുട്ടികളാണ് ദമ്പതികൾക്കുള്ളത്. ആദ്യ മൂന്ന് തവണയും പെൺകുഞ്ഞ് പിറന്നതോടെ ലോകേഷ് കടുത്ത മാനസിക സമ്മർദ്ധത്തിലായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ആൺകുഞ്ഞിനെ വേണമെന്ന തന്റെ ആഗ്രഹം നടക്കുന്നില്ലെന്നും ജീവനൊടുക്കാൻ പോവുകയാണെന്നും നേരത്തെ തന്നെ ലോകേഷ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
എന്നാൽ അന്ന് സുഹൃത്തുക്കളുടെ ഉപദേശത്തെ തുടർന്നാണ് ലോകേഷ് തീരുമാനം പിൻവലിച്ചത്. ഇതിനു ശേഷം ലോകേഷിന്റെ ഭാര്യ നാലാം വട്ടവും ഗർഭിണിയായി. വെള്ളിയാഴ്ച മുൽഗബാലിലെ സർക്കാർ ആശുപത്രിയിൽ ഇവർ പെൺകുഞ്ഞിന് ജന്മം നൽകി.
ഇതിന് പിന്നാലെ ലോകേഷ് ജീവനൊടുക്കുകയായിരുന്നു. ലോകേഷിന് സാമ്പത്തിക ബാധ്യതകളോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ലോകേഷും അമ്മയും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. രാവിലെ മകന് ഭക്ഷണവുമായി എത്തിയപ്പോഴാണ് ജീവനൊടുക്കിയ നിലയിൽ കണ്ടത്. സംഭവത്തിൽ കൊലാർ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.