സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങൾക്കായി പുതിയ മാനദണ്ഡം പുറത്തിറക്കും

ബെംഗളൂരു: സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങൾക്കായി പുതിയ മാനദണ്ഡം പുറത്തിറക്കുമെന്ന് കർണാടക സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റി (കെഎസ്എൻഎച്ച്എ) അറിയിച്ചു. നൂറുകണക്കിന് ഡി-അഡിക്ഷൻ സെന്ററുകളും മാനസികാരോഗ്യ സൗകര്യങ്ങളും കർണാടകയിലുണ്ട്. എന്നാൽ അവയിൽ പലതും മതിയായ സൗകര്യങ്ങളോ പ്രൊഫഷണലുകളോ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. ഇത് നിയന്ത്രിക്കാനാണ് മാനദണ്ഡം പുറത്തിറക്കുന്നതെന്ന് അതോറിറ്റി പറഞ്ഞു.
മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ പൂട്ടാൻ അതോറിറ്റിക്ക് അധികാരമുണ്ട്. കെഎസ്എംഎച്ച്എ അന്തിമ കരട് രണ്ട് മാസത്തിനുള്ളിൽ സംസ്ഥാന നിയമസഭയിലേക്ക് അയക്കുമെന്ന് കെഎസ്എംഎച്ച്എ അഡീഷണൽ മെമ്പർ സെക്രട്ടറി ഡോ. പ്രശാന്ത പറഞ്ഞു. നിയമനിർമ്മാണസഭ ചട്ടങ്ങൾ അംഗീകരിച്ചുകഴിഞ്ഞാൽ, അതോറിറ്റിക്ക് അവ നടപ്പിലാക്കാൻ കഴിയും.
നിലവിൽ മാനസികാരോഗ്യ സ്ഥാപനങ്ങൾക്ക് പ്രൊവിഷണൽ രജിസ്ട്രേഷൻ നൽകുന്നുണ്ടെന്ന് ഡോ. പ്രശാന്ത പറഞ്ഞു. പുതിയ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന് രേഖാമൂലം അതോറിറ്റിക്ക് നൽകിയാലേ അവർക്ക് സ്ഥിരം രജിസ്ട്രേഷൻ ലഭിക്കൂ. അവർ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ പതിവ് പരിശോധനകളും നടത്തും. 2012ലെ സ്റ്റേറ്റ് മെന്റൽ ഹെൽത്ത് റൂൾസിന്റെ ഭാഗമായി ഇത്തരം മാനദണ്ഡങ്ങൾ മുമ്പും നിലവിലുണ്ടായിരുന്നു. എന്നാൽ ഈ നിയമപ്രകാരം, മാനദണ്ഡം പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന മാനസികാരോഗ്യ അതോറിറ്റിക്ക് അധികാരമില്ല. ഓരോ ജില്ലയിലെയും ഡെപ്യൂട്ടി കമ്മീഷണർക്ക് (ഡിസി) മാത്രമേ ഇതിനു അധികാരമുള്ളൂ.
എന്നാൽ ഡിസിമാർക്ക് ഒന്നിലധികം ഉത്തരവാദിത്തങ്ങളുള്ളതിനാൽ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ ശ്രദ്ധിക്കാൻ സാധിച്ചിരുന്നില്ലെന്ന് ഡോ. പ്രശാന്ത പറഞ്ഞു.
കർണാടകയിൽ 250 ഓളം സ്ഥാപനങ്ങൾക്ക് മാത്രമേ നിലവിൽ ലൈസൻസ് ലഭിച്ചിട്ടുള്ളൂവെന്നും കൊപ്പാൽ പോലെയുള്ള ജില്ലകളിൽ നിന്ന് സീറോ രജിസ്ട്രേഷൻ ആണ് റിപ്പോർട്ട് ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.