നടിയെ ആക്രമിച്ച കേസ്; ദിലീപിന് അഭിഭാഷകന്‍ മുഖേന നോട്ടീസ് നല്‍കാന്‍ ഹൈക്കോടതി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ നല്‍കിയതോടെ അഭിഭാഷകന്‍ മുഖേന ദിലീപിനു നോട്ടിസ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. നേരത്തെ നല്‍കിയ നോട്ടീസ് ദിലീപ് കൈപ്പറ്റാതെ മടങ്ങിയെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അഭിഭാഷകന്‍ മുഖേന നോട്ടീസ് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം വിചാരണക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. കേസിലെ തുടര്‍വിചാരണ നാളെ ആരംഭിക്കാനിരിക്കെയാണ് ദിലീപിനു നോട്ടിസ് അയയ്ക്കാനുള്ള ഹൈക്കോടതി നിര്‍ദ്ദേശം. കൂടുതല്‍ അന്വേഷണത്തിനായി കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വിചാരണ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.
ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ സജിത്തിനെയാണ് ആദ്യം വിസ്തരിക്കുക.
നടി മഞ്ജു വാരിയര്‍, എട്ടാം പ്രതി നടന്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവനും ബന്ധുക്കളും നടത്തുന്ന സ്ഥാപനത്തിലെ മുന്‍ ജീവനക്കാരന്‍ ആലപ്പുഴ സ്വദേശി സാഗര്‍ വിന്‍സന്റ്, പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ജിന്‍സന്‍ എന്നിവരെ വീണ്ടും വിസ്തരിക്കാന്‍ പ്രത്യേക അപേക്ഷ നല്‍കണമെന്നു വിചാരണക്കോടതി പ്രോസിക്യൂഷനെ അറിയിച്ചിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
