ബെംഗളൂരു ടെക് സമ്മിറ്റിന് നവംബർ 16 മുതൽ തുടക്കം

ബെംഗളൂരു: ബെംഗളൂരുവിൽ വെച്ച് നടക്കുന്ന ടെക് സമ്മിറ്റിന് (ബിടിഎസ്) നവംബർ 16 മുതൽ തുടക്കം കുറിക്കും. കർണാടക ഐ.ടി., ബി.ടി. ഇലക്‌ട്രോണിക്‌സ് വകുപ്പും സോഫ്റ്റ്‌വേർ ടെക്‌നോളജി പാർക്‌സ് ഓഫ് ഇന്ത്യയും (എസ്.ടി.പി.ഐ.) സംയുക്തമായാണ് ടെക് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. നവംബർ 18ന് പരിപാടി സമാപിക്കും.
ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ബെംഗളൂരു ടെക് സമ്മിറ്റിന്റെ 25-ാമത് പതിപ്പിനെ അഭിസംബോധന ചെയ്യും. ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ വെച്ചാണ് പരിപാടി നടത്തുന്നത്.
ചടങ്ങിൽ പങ്കെടുക്കുന്ന പ്രമുഖരിൽ യുഎഇ മന്ത്രിയായ ഒമർ ബിൻ സുൽത്താൻ അൽ ഒലാമ, ഓസ്‌ട്രേലിയയിലെ വിദേശകാര്യ സഹമന്ത്രി ടിം വാട്ട്‌സ്, ഫിൻലാൻഡിലെ ശാസ്ത്ര സാംസ്കാരിക മന്ത്രി പെട്രി ഹോങ്കോനെൻ, മാർട്ടിൻ ഷ്രോറ്റർ എന്നിവർ ഉൾപ്പെടുന്നുണ്ട്. ടെക്4നെക്‌സ്‌ജെൻ എന്ന ആശയത്തിൽ സംഘടിപ്പിക്കുന്ന ടെക് സമ്മിറ്റ് ഇലക്‌ട്രോണിക്‌സ്, ഐ.ടി., ബയോടെക്, സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്ക് പ്രധാന്യം നൽകുന്നതായിരിക്കും.
ബെംഗളൂരു ടെക് സമ്മിറ്റിന്റെ 25-ാം വർഷത്തോടനുബന്ധിച്ചുള്ള പ്രത്യേക ഫലകം മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അനാച്ഛാദനംചെയ്യും. ഇതോടൊപ്പം 25-ലധികം വർഷം പൂർത്തിയാക്കിയ ഐടിഇ, ബയോടെക് കമ്പനികളെ ആദരിക്കുന്നതിനും ബിടിഎസ് 2022 സാക്ഷ്യം വഹിക്കും.
ഏഷ്യയിലെ ഏറ്റവുംവലിയ സാങ്കേതിക പരിപാടിയായ ടെക് സമ്മിറ്റിൽ 20-ലധികം രാജ്യങ്ങളിൽനിന്ന് 350-ഓളം വിദഗ്ധർ പങ്കെടുക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
