മയക്കുമരുന്ന് കടത്ത്; വിദേശസംഘത്തിലെ പ്രധാനി പിടിയിൽ

ബെംഗളൂരു: രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തുന്ന വിദേശ സംഘത്തിലെ പ്രധാനി പോലീസ് പിടിയിൽ. സുഡാൻ പൗരൻ ഫാരിസ് മോക്താർ ബബിക്കർ അലിയാണ് പിടിയിലായത്. ഡോൺ എന്നറിയപ്പെടുന്ന ഇയാളുടെ സംഘമാണ് കേരളത്തിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും എംഡിഎംഎ കടത്തിയിരുന്നത്.
ഇയാളിൽനിന്ന് 350 ഗ്രാം മയക്കുമരുന്ന് കണ്ടെത്തി. ബെംഗളൂരു കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പോലീസ് പിടിയിലായത്. തൃശ്ശൂർ പോലീസ് ലഹരിവിരുദ്ധ സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്. ആറു മാസം മുൻപ് മണ്ണുത്തിയിൽ വലിയ അളവിൽ എംഡിഎംഎയുമായി ചാവക്കാട് സ്വദേശി ബുർഹാനുദീൻ പോലീസിന്റെ പിടിയിലായിരുന്നു. ഇയാൾ ചില്ലറവിൽപ്പനയ്‌ക്കാണ് എംഡിഎംഎ പ്രദേശത്തേക്ക് കൊണ്ട് വന്നിരുന്നത്.
ഇയാളെ ചോദ്യംചെയ്തതിൽ നിന്നാണ് ലഹരിമരുന്ന് കൈമാറുന്ന സുഡാൻ സ്വദേശിയെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് തൃശ്ശൂർ സിറ്റി പോലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡും മണ്ണുത്തി പോലീസും ബെംഗളൂരു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്. പലതവണ വിദേശത്തു നിന്നും വൻതോതിൽ മയക്കുമരുന്ന് കടത്തി അലി വിൽപ്പന നടത്തിയിയിട്ടുള്ളതായി പോലീസ് പറഞ്ഞു.
7 വർഷം മുമ്പാണ് വിദ്യാർഥി വിസയിൽ ഇയാൾ ഇന്ത്യയിൽ എത്തിയത്. എന്നാൽ കാലാവധി അവസാനിച്ചിട്ടും വിസ നടപടിക്രമങ്ങൾ ലംഘിച്ച് ഇയാൾ രാജ്യത്ത് തുടരുകയായിരിന്നു. അലിയിൽ നിന്ന് മയക്കുമരുന്ന് വാങ്ങി വിൽപ്പന നടത്തിയ നിരവധി മലയാളി വിദ്യാർഥികൾ ബെംഗളൂരുവിൽ ഇതിനു മുൻപും അറസ്റ്റിലായിട്ടുണ്ട്. അലിയെയും പിടിച്ചെടുത്ത മയക്കുമരുന്നും തൃശ്ശൂർ പോലീസ് ബെംഗളൂരു പോലീസിന് കൈമാറി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.