സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് മുൻ കാമുകന്റെ ഭീഷണി; വീട്ടമ്മ ആത്മഹത്യ ചെയ്തു

ബെംഗളൂരു: സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി മുന്‍ കാമുകന്‍ തുടര്‍ച്ചയായി പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നാലു കുട്ടികളുള്ള വീട്ടമ്മ ജീവനൊടുക്കി. ബെംഗളൂരുവിലെ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായ ചാമുണ്ഡേശ്വരി (35)യാണ് ആത്മഹത്യ ചെയ്തത്.
മുന്‍കാമുകനായ നെല്ലൂര്‍ സ്വദേശി മല്ലികാര്‍ജുന്റെ ഭീഷണിയെ തുടര്‍ന്നാണ് ഇവർ ആത്മഹത്യ ചെയ്തത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ചാമുണ്ഡേശ്വരി ആന്ധ്രയിലെ നെല്ലൂരിലുള്ള മല്ലികാര്‍ജുനെ പരിജയപെടുന്നത്. ഇത് പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.
ഇതിനിടെ ഇരുവരുമൊത്തുള്ള സ്വകാര്യദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ മല്ലികാര്‍ജുന്‍, ചാമുണ്ഡേശ്വരിയെ പണം ആവശ്യപെട്ട് നിരന്തരം ഭീഷണിപെടുത്തുകയായിരുന്നു. തുടക്കത്തില്‍ മല്ലികാര്‍ജുനന്‍ ആവശ്യപ്പെട്ട ചെറിയ തുകകള്‍ ചാമുണ്ഡേശ്വരി നല്‍കിയെങ്കിലും പിന്നീട് 2 ലക്ഷം രൂപ വരെ ആവശ്യപ്പെട്ട് ഭീഷണി തുടങ്ങി.
ചാമുണ്ഡേശ്വരി തുക നല്‍കാന്‍ വിസമ്മതിച്ചതോടെ സ്വകാര്യ ദൃശ്യങ്ങള്‍ പരസ്യമാക്കുമെന്ന് ഇയാള്‍ ഭീഷണിപെടുത്തുകയായിരുന്നു. ഇതേതുടർന്നാണ് വീട്ടമ്മ ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്യുന്ന കാര്യം മല്ലികാര്‍ജുന് വാട്‌സാപ്പില്‍ അയച്ചശേഷമാണ് ചാമുണ്ഡേശ്വരി ജീവനൊടുക്കിയത്. ഇവരുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ ബെംഗളൂരു സിറ്റി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.