തന്റെ ഭാവിക്ക് കുട്ടി ഭാരമാകുമെന്ന് കരുതി നാല് വയസുള്ള കുഞ്ഞിനെ ഫ്‌ളാറ്റില്‍ നിന്ന് എറിഞ്ഞുകൊന്ന് അമ്മ: കുറ്റപത്രം സമര്‍പ്പിച്ചു

ബെംഗളൂരു: ഓട്ടിസം ബാധിതയായ മകളെ പാര്‍പ്പിട സമുച്ചയത്തിന്റെ നാലാം നിലയില്‍നിന്ന് എറിഞ്ഞ് കൊലപ്പെടുത്തിയ ദന്ത ഡോക്ടര്‍ക്കെതിരേ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സംപംഗി രാമനഗറിലെ താമസക്കാരി ഡോ. സുഷമ ഭരദ്വാജി (27) നെതിരെയാണ് ബെംഗളൂരൂവിലെ ഒമ്പതാം നമ്പര്‍ എ.സി.എം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. നാല് വയസ്സുള്ള മകളെയാണ് സുഷമ കൊലപ്പെടുത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്താന്‍ മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയിരുന്നെന്നും കൃത്യം ചെയ്യുമ്പോൾ യുവതിക്ക് മറ്റ് മാനസിക പ്രശ്‌നങ്ങളില്ലായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.
തന്റെ ഭാവിക്ക് കുട്ടി ഭാരമാകുമെന്ന് ഇവര്‍ കരുതിയിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. നേരത്തേ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തീവണ്ടിക്ക് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നെങ്കിലും മറ്റ് യാത്രക്കാര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് പരാജയപ്പെട്ടു. പിന്നീട് ഭര്‍ത്താവ് ബാലകൃഷ്ണയും ബന്ധുക്കളും പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നെങ്കിലും ഇവരില്ലാത്ത സമയത്താണ് കുട്ടിയെ ബാല്‍ക്കണിയില്‍നിന്ന് താഴേക്കിട്ട് കൊലപ്പെടുത്തിയത്.
ബ്രിട്ടനിലായിരുന്നു ഇവര്‍ താമസം. കുട്ടിയുടെ ചികിത്സ ചിലവ് കൂടിയതോടെയാണ് ബെംഗളൂരിലേക്ക് തിരിച്ചെത്തിയത്. ഇതിനിടെ വീണ്ടും ബ്രിട്ടനിലേക്ക് മടങ്ങാന്‍ തീരുമാനിച്ചെങ്കിലും കുട്ടിയുടെ ആരോഗ്യസ്ഥിതി തടസ്സമായി. ഇതോടെയാണ് മകളെ കൊന്ന് കളഞ്ഞ ശേഷം തിരികെ ബ്രിട്ടനിലേക്ക് പോകാന്‍ ഇവര്‍ തീരുമാനിച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.