മംഗളൂരു മാര്‍ക്കറ്റില്‍ ബീഫ് സ്റ്റാള്‍ സ്ഥാപിക്കരുതെന്നാവശ്യപ്പെട്ട് വിഎച്ച്പി രംഗത്ത്

മംഗളൂരു: മംഗളൂരു നഗരത്തില്‍ പുതുക്കി നിര്‍മ്മിക്കുന്ന സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ബീഫ് സ്റ്റാളുകള്‍ക്ക് അനുമതി നല്‍കരുതെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത് രംഗത്ത്. നിര്‍ദിഷ്ട സെന്‍ട്രല്‍ മാര്‍ക്കറ്റ് കെട്ടിടത്തില്‍ ബീഫ് സ്റ്റാളുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശം ഉപേക്ഷിക്കണമെന്ന് സിറ്റി സൗത്ത് എംഎല്‍എ വേദവ്യാസ കാമത്ത്, എംസിസി കമ്മീഷണര്‍, മംഗളൂരു സ്മാര്‍ട്ട് സിറ്റി ലിമിറ്റഡ് എംഡി എന്നിവരോട് വിഎച്ച്പി ജില്ലാ ഘടകം ആവശ്യപ്പെട്ടു.
അനധികൃത അറവുശാല, ഗോവധം എന്നിവ ജില്ലയില്‍ വര്‍ഷങ്ങളായി തുടരുകയാണ്. അനധികൃത അറവുശാലകള്‍ വഴിയാണ് ജില്ലയില്‍ ബീഫ് വില്‍പന നടക്കുന്നത്. ബീഫ് സ്റ്റാളുകള്‍ സ്ഥാപിച്ചാല്‍ അനധികൃത കശാപ്പുശാലകളില്‍ കൂടുതല്‍ കാലികളെ കശാപ്പ് ചെയ്യാന്‍ സാധ്യതയുണ്ട്. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.അതുകൊണ്ടു തന്നെ ബീഫ് സ്റ്റാളുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദ്ദേശം ഉടന്‍ പിന്‍വലിക്കണമെന്നും നിവേദനത്തില്‍ വിഎച്ച്പി ജില്ലാ പ്രസിഡന്റ് ഗോപാല്‍ കുത്താര്‍, സെക്രട്ടറി ശിവാനന്ദ് മെന്‍ഡന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. മാര്‍ക്കറ്റില്‍ ബീഫ് സ്റ്റാളുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെങ്കില്‍ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കാമത്ത് എംഎല്‍എ അറിയിച്ചു. പദ്ധതിയില്‍ വേണ്ട മാറ്റം വരുത്തി പുതിയ രൂപരേഖ തയ്യാറാക്കി നല്‍കാന്‍ എം.എസ്.സി.എല്ലിന് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
അതേസമയം, ബീഫ് സ്റ്റാളുകളുണ്ടായിരുന്ന പഴയ സെന്‍ട്രല്‍ മാര്‍ക്കറ്റ് കെട്ടിടം പൊളിച്ചുമാറ്റി പുതിയത് പണിയുകയാണെന്ന് മേയര്‍ ജയാനന്ദ് അഞ്ചന്‍ പ്രസ്താവനയില്‍ പറഞ്ഞു. പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷമേ ലേലം ചെയ്യുന്നതിനും വ്യാപാരികള്‍ക്ക് കടകള്‍ അനുവദിക്കുന്നതിനുമായി ലേലം വിളിക്കുകയുള്ളൂവെന്നും ഇപ്പോള്‍ നിര്‍ദിഷ്ട കെട്ടിടത്തില്‍ ഇറച്ചിക്കടകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ ഡിസൈന്‍, ബില്‍ഡ്, ഫിനാന്‍സ്, ഓപ്പറേറ്റ്, ട്രാന്‍സ്ഫര്‍ അടിസ്ഥാനത്തിലാണ് പുതിയ സെന്‍ട്രല്‍ മാര്‍ക്കറ്റ് നിര്‍മ്മിക്കുന്നത്. പുതിയ കെട്ടിടത്തില്‍ 132 കടകളും പച്ചക്കറികളും പഴവര്‍ഗങ്ങളും വില്‍ക്കുന്ന 347 സ്റ്റാളുകളും 30 ഇറച്ചിക്കടകളും 200 ഫ്രഷ് ഫിഷുകളും 79 ഡ്രൈ ഫിഷ് സ്റ്റാളുകളും 150 ജനറല്‍ സ്റ്റാളുകളും ടീ സ്റ്റാളുകളും കാന്റീനും ഉള്‍പ്പെടും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
