Follow the News Bengaluru channel on WhatsApp

ആധാറിൽ മാർഗനിർദ്ദേശവുമായി കേന്ദ്രം; പത്തുവർഷം കൂടുമ്പോൾ പുതുക്കണം

ന്യൂഡൽഹി: ആധാര്‍ വിവരങ്ങൾ പത്ത് വർഷം കൂടുമ്പോൾ നിർബന്ധമായും പുതുക്കണമെന്ന പുതിയ മാര്‍ഗ നിര്‍ദ്ദേശവുമായി കേന്ദ്രം. ഇതിനായി തിരിച്ചറിയല്‍, മേല്‍വിലാസ രേഖകളും, ഫോണ്‍നമ്പറും നല്‍കണം. വിവരങ്ങളില്‍ മാറ്റം ഇല്ലെങ്കില്‍ പോലും അതാത് സമയത്തെ രേഖകള്‍ നല്‍കാമെന്നും കേന്ദ്രം വ്യക്തമാക്കി. സെൻട്രൽ ഐഡന്റിറ്റീസ് ഡേറ്റ റെപ്പോസിറ്റോറിയിൽ (സിഐഡിആർ) രേഖപ്പെടുത്തുന്ന വിവരങ്ങൾക്ക് കൃത്യത ഉറപ്പ് വരുത്താനാണ് കേന്ദ്ര ഇലക്ട്രോണിക്സ് ഐടി മന്ത്രാലയം ഉത്തരവിറയ്ക്കിയത്. ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പ് വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശം. നേരത്തെ വിവരങ്ങള്‍ പുതുക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും നിര്‍ബന്ധമാക്കിയിരുന്നില്ല

യുഐഡിഎഐയുടെ ഓൺലൈൻ പോർട്ടൽ വഴിയും ആധാർ കേന്ദ്രങ്ങളിലൂടെയും വിവരങ്ങള്‍ പുതുക്കാം. ഐറിസ്, വിരലടയാളം, ഫോട്ടോഗ്രാഫുകൾ എന്നിവയുടെ സഹായത്തോടെയാണ് ആധാർ രജിസ്റ്റർ ചെയ്യുന്നത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ, വ്യക്തികളുടെ തിരിച്ചറിയൽ മാർഗമായി ആധാർ നമ്പർ മാറിയിട്ടുണ്ട്. വിവിധ സർക്കാർ പദ്ധതികളിലും സേവനങ്ങളിലും ആധാർ നമ്പർ ഉപയോഗിക്കുന്നുണ്ട്. പലയിടത്തും ആധാർ നിർബന്ധമാണ് ഇപ്പോൾ. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്, തിരിച്ചറിയൽ/സർട്ടിഫിക്കേഷനിലെ അസൗകര്യങ്ങൾ ഒഴിവാക്കാൻ വ്യക്തികൾ അവരുടെ ആധാർ ഡാറ്റ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.

ആധാർ നിയമങ്ങളിൽ ഭേദഗതി വരുത്തിയാണ് കേന്ദ്രം പുതിയ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. നേരത്തെ കഴിഞ്ഞ മാസം  യുഐഡിഎഐ പത്ത് വർഷം പഴക്കമുള്ള യുണീഖ് ഐഡി പുതുക്കാൻ നിർദേശം നൽകിയിരുന്നു. 134 കോടി ആധാർ നമ്പരുകളാണ് രാജ്യത്ത് ഇതുവരെ നൽകിട്ടുള്ളത്. അതേസമയം എത്രത്തോളം ആധാർ കാർഡ് ഉടമകൾ തങ്ങളുടെ വിവരങ്ങൾ പുതുക്കണം എന്നതിനെ കുറിച്ച് യുഐഡിഎഐ വ്യക്തമാക്കിട്ടില്ല. കഴിഞ്ഞ വർഷം ഏകദേശം 16 കോടി ആധാർ ഉപഭോക്താക്കളുടെ വിവരങ്ങൾ പുതുക്കിയിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.