പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയില്ല; മകളെ കുളത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തി പിതാവ്

ബെംഗളൂരു: ഇതരമതസ്ഥനെ പ്രണയിക്കുന്നതിൽ നിന്നും പിന്മാറാത്തതിനാൽ പിതാവ് മകളെ കുളത്തിലേക്ക് തള്ളിയിട്ട് കൊലപെടുത്തി. മറ്റൊരു സമുദായത്തില്‍പ്പെട്ട ആണ്‍കുട്ടിയുമായി പ്രണയബന്ധത്തിലായ മകളെ ഏറെ നിർബന്ധിച്ചിട്ടും പ്രണയം ഉപേക്ഷിക്കാൻ തയ്യാറാകാത്തതാണ് കൊലപാതകത്തിന്റെ കാരണം. കർണാടകയിലെ ബെള്ളാരിയിലാണ് സംഭവം.
ജില്ലയിലെ ഓംകാര്‍ ഗൗഡയാണ് മകളെ കൊലപ്പെടുത്തിയത്. യുവാവുമായുള്ള ബന്ധത്തിൽ മകള്‍ക്ക് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും ബന്ധം തുടര്‍ന്നതില്‍ പ്രകോപിതനായാണ് ഇയാള്‍ മകളെ കുളത്തിലെറിഞ്ഞു കൊലപ്പെടുത്തിയത്. ബെള്ളാരി ജില്ലയിലെ കുടന്തിനി ടൗണിലെ ജലാശയത്തിലാണ് മകളെ തള്ളിയിട്ടത്.
ഒക്ടോബര്‍ 31നായിരുന്നു സംഭവം. സിനിമ കാണാമെന്ന് പറഞ്ഞാണ് ഇയാള്‍ മകളെ വീട്ടില്‍ നിന്നും വിളിച്ചുകൊണ്ടു പോയതെങ്കിലും തിയേറ്ററിലെത്തിയപ്പോഴേക്കും വൈകിയിരുന്നു. പിന്നീട് മകളെയും കൂട്ടി അടുത്തുള്ള ക്ഷേത്ര കുളത്തിനടുത്തെത്തുകയും മകളെ അതിലേക്ക് തള്ളിയിടുകയുമായിരുന്നു. മകള്‍ മരിച്ചെന്നുറപ്പായ ഗൗഡ നേരെ തിരുപ്പതിയിലേക്ക് പോയി.
പിന്നീട് പെണ്‍കുട്ടിയെ കാണാനില്ലെന്ന അമ്മയുയും സഹോദരനും പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ച പോലീസ് പിറ്റേന്ന് തിരുപ്പതിയില്‍ നിന്നും മടങ്ങിയെത്തിയ ഗൗഡയെ സംശയത്തിന്റെ പേരിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ മകളെ കൊലപ്പെടുത്തിയത് താനാണെന്ന് ഇയാള്‍ പോലീസിനോട് സമ്മതിക്കുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.