നഗരത്തിലെ കുഴികൾ ഈ മാസം 15നകം നികത്തുമെന്ന് ബിബിഎംപി

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ കുഴികൾ നവംബർ 15നകം നികത്തുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരി നാഥ് അറിയിച്ചു. നേരത്തെ നവംബർ 10 ആയിരുന്നു നിശ്ചയിച്ച സമയപരിധി.
പ്രശ്നം എൻജിനീയർമാരുമായി ചർച്ച ചെയ്തതായും നവംബർ 15-നകം കുഴികൾ നികത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിദിനം 800-1,000 കുഴികൾ നികത്തുന്നുണ്ട്. നികത്തിയ കുഴികളുടെ എണ്ണം സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ വാർഡ് തല എൻജിനീയർമാർ, ചീഫ് എൻജിനീയർമാർ, സോണൽ കമ്മിഷണർമാർ എന്നിവർക്ക് നിർദേശം നൽകിയിട്ടുണ്ട്. ബിബിഎംപി പരിധിയിലെ 6,000-6,500 കുഴികൾ ഇനിയും നികത്താനുണ്ട്.
നവംബർ 5ന്, ബിബിഎംപി അഡ്മിനിസ്ട്രേറ്റർ സോണൽ കമ്മീഷണർമാരുമായി നടത്തിയ വെർച്വൽ മീറ്റിംഗിൽ നവംബർ 15 നകം എല്ലാ കുഴികളും നികത്താൻ നിർദേശിക്കുകയും ഇതിനെ കുറിച്ച് റിപ്പോർട്ട് അയയ്ക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തതായി തുഷാർ ഗിരിനാഥ് വിശദീകരിച്ചു. നഗരത്തിലെ കുഴികളും റോഡുകളുടെ അറ്റകുറ്റപ്പണികളും പരിശോധിക്കാൻ കഴിഞ്ഞയാഴ്ച കർണാടക ഹൈക്കോടതി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയോട് (എൻഎച്ച്എഐ) നിർദേശിച്ചിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
