25,000 കോടിയുടെ പദ്ധതികളുമായി ദക്ഷിണേന്ത്യൻ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി

ബെംഗളൂരു: രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഊട്ടിയുറപ്പിക്കുന്ന 25,000 കോടി രൂപയുടെ പദ്ധതികളുമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി.
കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് വരും ദിവസങ്ങളിൽ പ്രധാനമന്ത്രി സന്ദർശിക്കുന്നത്. സന്ദര്‍ശിക്കുന്നു. നവംബര്‍ 11, 12 തീയതികളിലായാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. നവംബര്‍ 11ന് രാവിലെ ബെംഗളൂരുവിലെ വിധാന സൗധയിൽ കവി കനകദാസന്റെയും മഹര്‍ഷി വാല്മീകിയുടെയും പ്രതിമകളില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തും.
തുടർന്ന് കെഎസ്ആര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്ദേ ഭാരത് എക്‌സ്പ്രസും ഭാരത് ഗൗരവ് കാശി ദര്‍ശന്‍ ട്രെയിനും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. ബെംഗളൂരു ക്രാന്തിവീര സങ്കൊല്ലി രായണ്ണ (കെഎസ്ആര്‍) റെയില്‍വേ സ്‌റ്റേഷനിലാണ് ചെന്നൈ-മൈസൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്. ഇത് രാജ്യത്തെ അഞ്ചാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനാണ്. ദക്ഷിണേന്ത്യയിലെ ഇത്തരത്തിലെ ആദ്യത്തേതുമാണ് ഈ ട്രെയിൻ.
ട്രെയിൻ ചെന്നൈയിലെ വ്യാവസായിക കേന്ദ്രവും ബെംഗളൂരുവിലെ ടെക്-സ്റ്റാര്‍ട്ടപ്പ് കേന്ദ്രമായ മൈസൂരുവും തമ്മിലുള്ള ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍. ഇതേ ദിവസം തന്നെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ രണ്ടാം ടെര്‍മിനലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അതിനുശേഷം, ഉച്ചയ്ക്ക് 12 മണിയോടെ നാദപ്രഭു കെംപെഗൗഡയുടെ 108 അടി വെങ്കല പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും.
തുടര്‍ന്ന് ബെംഗളൂരുവിൽ നടക്കുന്ന പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം തമിഴ്‌നാട്ടിലെ ദിണ്ടിഗലിലുള്ള ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 36-ാമത് ബിരുദദാന ചടങ്ങില്‍ പങ്കെടുക്കും. 2018-19, 2019-20 ബാച്ചുകളിലെ 2300-ലധികം വിദ്യാർഥികൾ ബിരുദദാന ചടങ്ങില്‍ ബിരുദം സ്വീകരിക്കും.
നവംബര്‍ 12ന് രാവിലെ ഏകദേശം 10.30ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പ്രധാനമന്ത്രി വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും. ഉച്ചകഴിഞ്ഞ് പ്രധാനമന്ത്രി തെലങ്കാനയിലെ രാമഗുണ്ടത്തുള്ള ആര്‍എഫ്‍സിഎല്‍ (രാമഗുണ്ടം ഫെര്‍ട്ടിലൈസേഴ്‌സ് ആന്റ് കെമിക്കല്‍ ലിമിറ്റഡ്) പ്ലാന്റ് സന്ദര്‍ശിക്കും. അതിനുശേഷം, വൈകുന്നേരം പ്രധാനമന്ത്രി രാമഗുണ്ടത്ത് വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ച ശേഷം ഡൽഹിയിലേക്ക് മടങ്ങും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.