ഖുർആൻ സ്റ്റഡി കോണ്‍ഫറന്‍സ് ഡിസംബർ നാലിന്

ബെംഗളൂരു: ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ബെംഗളൂരുവിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ‘ഖുര്‍ആന്റെ തണലില്‍ ഹൃദയങ്ങിലേക്കുള്ള യാത്ര’ ഖുര്‍ആന്‍ കാമ്പയിന്‍ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. നവംബര്‍ ഒന്നിന് ആരംഭിച്ച കാമ്പയിന്‍ ഡിസംബര്‍ 3 വരെ നീണ്ടു നില്‍ക്കും.
പ്രാദേശിക കുടുംബ സംഗമങ്ങള്‍, ഖുര്‍ആന്‍ ക്വിസ്, ഖുര്‍ആന്‍ പാരായണ മത്സരം, ഖുര്‍ആന്‍ ശാസ്ത്ര മേളകള്‍ എന്നിവ നടക്കും. കാമ്പയിന്റെ സമാപനമായി ഡിസമ്പര്‍ നാലിന് കമ്മനഹള്ളി ആഫ്‌സന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ കോണ്‍ഫറന്‍സ് നടക്കും. സമ്മേളനത്തില്‍ പ്രഭാഷണങ്ങള്‍, മെഗാ ക്വിസ് റൗണ്ട് മത്സരം, കുട്ടികളുടെ കലാ മത്സരങ്ങള്‍ എന്നിവ നടക്കും. പ്രമുഖ പണ്ഡിതരും നേതാക്കളും സംബന്ധിക്കും. ഇതിനായി സാദിഖ് മടിവാള ജനറല്‍ കണ്‍വീനറും, തസ്‌നീം ഫിറോസ് അസിസ്റ്റന്റ് കണ്‍വീനറുമായ സ്വാഗത സംഘം കമ്മറ്റി രൂപവത്കരിച്ചു. 22 വര്‍ഷത്തിലധികമായി ബെംഗളൂരു മലയാളികള്‍ക്ക് ഇസ്ലാമികമായ ദിശാബോധം നല്‍കി പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ഖുര്‍ആന്‍ സെന്റര്‍. 30 വ്യത്യസ്ഥ സ്ഥലങ്ങളില്‍ പഠന കേന്ദ്രങ്ങളുണ്ട്. 400 ലധികം പഠിതാക്കള്‍ നിലവിലുണ്ട്. ക്യാമ്പയിനിനോട് അനുബന്ധിച്ച് പ്രാദേശിക കുടുംബ സംഗമങ്ങള്‍, ഖുര്‍ആന്‍ പാരായണ മത്സരം, ഖുര്‍ആന്‍ ശാസ്ത്ര മേള, ഖുര്‍ആന്‍ ക്വിസ് തുടങ്ങിയവയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 98440 60455, 99869 07363 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.