ഒരു കുടുംബത്തിലെ അഞ്ച് പേരെ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ഒരു കുടുംബത്തിലെ അഞ്ച് പേരെ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബീഹാറിലെ നവാഡ ജില്ലയിലാണ് സംഭവം. കുടുംബം കടുത്ത കടബാധ്യതയിലായിരുന്നു എന്നും അതാണ് ഇത്തരമൊരു കടുത്ത നടപടിക്ക് പിന്നിലെ പ്രധാന കാരണമെന്ന് കരുതുന്നതായും പോലീസ് സൂപ്രണ്ട് ഗൗരവ് മംഗ്ല മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കേദാര്‍ ലാല്‍ ഗുപ്ത (55), ഗുഡിയ കുമാര്‍ (45), സാക്ഷി കുമാര്‍ (18), പ്രിന്‍സ് കുമാര്‍ (17), ശബ്നം കുമാരി (19) എന്നിവരാണ് മരിച്ചത്. കേദാര്‍ ലാല്‍ ഗുപ്തയുടെ ഒരു കുട്ടി ഗുരുതരാവസ്ഥയിലാണ്.
വിഷം കലര്‍ന്ന വസ്തു കഴിച്ചതായി സംശയിക്കുന്നതായും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിന് ശേഷമേ മരണകാരണം കൃത്യമായി വ്യക്തമാകൂ എന്നും എസ്പി പറഞ്ഞു. ബുധനാഴ്ചയാണ് കേദാര്‍ ലാല്‍ ഗുപ്തയെയും കുടുംബത്തെയും വിഷം കഴിച്ച നിലയില്‍ ഒരു ദേവാലയത്തിന് സമീപം അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു.
എല്ലാവരെയും അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയ്ക്കിടെയാണ് അഞ്ച് പേരും അഞ്ച് പേരും മരിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കുടുംബത്തിന് കടുത്ത കടബാധ്യതയുണ്ടെന്നും അതാവാം സംഭവത്തിന് പിന്നിലെന്നും നാട്ടുകാര്‍ പറയുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
