ചെന്നൈ- ബെംഗളൂരു- മൈസൂരു വന്ദേഭാരതിന് ഇന്ന് ആദ്യയാത്ര; സ്റ്റോപ്പുകള്‍, ടിക്കറ്റ് നിരക്ക് എന്നിവ അറിയാം

ബെംഗളൂരു: രാജ്യത്തെ അര്‍ധ അതിവേഗ ട്രെയിനായ വന്ദേഭാരത് എക്‌സ്പ്രസിന്റെ ദക്ഷിണേന്ത്യയിലെ ആദ്യത്തേതും രാജ്യത്തെ അഞ്ചാമത്തേതുമായ സര്‍വീസിന് ഇന്ന് ബെംഗളൂരുവില്‍ തുടക്കം കുറിക്കും. മജസ്റ്റിക്കിലുള്ള കെ.എസ്.ആര്‍ റെയില്‍വേ സ്റ്റേഷനില്‍ രാവിലെ 10.25 നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് ബയ്യപ്പനഹള്ളി, കെ.ആര്‍. പുരം, വൈറ്റ് ഫീല്‍ഡ്, ദേവനഗൊന്തി, മാലൂര്‍, തൈക്കല്‍, ബംഗാര്‍പേട്ട്, വരദാപൂര്‍, ബിസാനട്ടം, കുപ്പം, മുളനൂര്‍, സോമനായക്കന്‍പട്ടി, ജോലാര്‍പേട്ട ജം, കെറ്റണ്ടപ്പട്ടി, വാണിയമ്പാടി, വിണ്ണമംഗലം, അമ്പൂര്‍, പച്ചക്കുപ്പം, മേല്‍പ്പട്ടി, വലത്തൂര്‍, ഗുഡിയാട്ടം, കാവനൂര്‍, ലാത്തേരി, കാട്പാടി ജം, ചിറ്റേരി, ആരക്കോണം ജം, തിരുവലങ്ങാട്, കടമ്പത്തൂര്‍, തിരുവള്ളൂര്‍, ആവടി, വില്ലിവാക്കം, പെരമ്പൂര്‍, ബേസിന്‍ ബ്രിഡ്ജ് ജം എന്നി സ്റ്റേഷനുകളില്‍ ഇന്ന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. 5.20 നാണ് ട്രെയിന്‍ ഇന്ന് ചെന്നൈയില്‍ എത്തുന്നത്.

16 കോച്ചുകളാണ് ഉള്ളത്. ഒരേ സമയം 1,128 പേര്‍ക്ക് യാത്ര ചെയ്യാം. ശനിയാഴ്ച മുതലാണ് സര്‍വീസ് ആരംഭിക്കുന്നത്. റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്.
ട്രെയിനിന്റെ ടിക്കറ്റ് നിരക്ക്, സ്റ്റോപ്പുകള്‍ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ റെയില്‍വേ ഇന്നലെ പുറത്തുവിട്ടു. ചെന്നൈയില്‍ നിന്നും രാവിലെ 5.50 ന് പുറപ്പെടുന്ന ട്രെയിന്‍ (20607-20608) ഉച്ചക്ക് 12.20 ന് മൈസൂരുവിലെത്തിച്ചേരും. കാട്പാടി ജംഗ്ഷന്‍ രാവിലെ 7.21, ജോലാര്‍പേട്ട് ജംഗ്ഷന്‍ 8.25, കെ.എസ്.ആര്‍ ബെംഗളൂരു 10, 15 എന്നിങ്ങനെയാണ് സമയക്രമം. മൈസൂരുവില്‍ നിന്ന് ഉച്ചക്ക് 1.05 ന് തിരിക്കുന്ന ട്രെയിന്‍ രാത്രി 7.30 ന് ചെന്നൈയില്‍ തിരിച്ചെത്തും. ടിക്കറ്റ് നിരക്കുകള്‍, സ്റ്റോപ്പുകള്‍ എന്നിവ സംബന്ധിച്ച് റെയിൽവേ പുറത്തിറക്കിയ പട്ടിക താഴെ കൊടുക്കുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.