ബോഡിഷെയ്മിങ്ങിന്‍റെ ഭയാനക വേര്‍ഷനാണ് അനുഭവിക്കുന്നത്: ഹണി റോസ്

ചുരുങ്ങിയ കാലം കൊണ്ട് മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് ഹണിറോസ്. സോഷ്യല്‍ മീഡിയയിലുടെയും മറ്റും തനിക്ക് നേരിടേണ്ടി വന്ന ബോഡിഷെയ്മിങ്ങിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി. ബോഡി ഷെയ്മിങ്ങിന്റെ എക്‌സ്ട്രീം ലെവലിലാണ് പോയിക്കൊണ്ടിരിക്കുന്നത് എന്നാണ് ഹണി പറയുന്നത്. പരാതി കൊടുക്കേണ്ട അവസ്ഥയാണ് എന്നാണ് താരം പറയുന്നത്. തന്നെക്കുറിച്ച് വളരെ മോശം കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. എന്നാല്‍ താന്‍ അത് സര്‍ച്ച് ചെയ്യാറില്ലെന്നും ആരെങ്കിലും എടുത്തു അയച്ചു തരികയാണ് ചെയ്യാറുള്ളതെന്നും താരം പറഞ്ഞു.
ആദ്യമൊക്കെ ഇതു കാണുമ്പോൾ ബുദ്ധിമുട്ട് തോന്നിയിരുന്നു. പക്ഷേ ഒരു പരിധി കഴിഞ്ഞാല്‍ ഇതിനെതിരെ എങ്ങനെ പ്രതികരിക്കാനാണ്? സോഷ്യല്‍ മീഡിയയില്‍ ഇത്തരം കമന്‍റുകളിടുന്ന ആളുകള്‍ വളരെ കുറച്ച് മാത്രമാണുള്ളതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇത്തരം ചിന്തകളെല്ലാം അവസാനിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്ന ആളാണ് ഞാന്‍. എന്നെക്കുറിച്ച് പലരും ഉണ്ടാക്കുന്ന വ്യാജ വാര്‍ത്തകളില്‍ പ്രമുഖരുടെ അടക്കം പേരുകള്‍ വലിച്ചിഴക്കുമ്പോൾ വിഷമം തോന്നാറുണ്ട്’ എന്നും ഹണി പറഞ്ഞു.
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന കുറച്ചു ആളുകളാണ് സൈബര്‍ ആക്രമണത്തിനു പിന്നിലെന്നാണ് താരം പറയുന്നത്. എല്ലാവരും ഇങ്ങനെയാണെന്ന് പറയാനാവില്ല. എന്റെ കുടുംബത്തിലോ സുഹൃത്തുക്കള്‍ക്കിടയിലോ ഇങ്ങനെ കമന്റിടുന്നവരെ കണ്ടിട്ടില്ല. കമന്റ് ഇടുന്ന ആളുകള്‍ ചിലപ്പോള്‍ ഫേക്ക് അക്കൗണ്ടുകളായിരിക്കാം. നമ്മള്‍ പുറത്തിറങ്ങുമ്ബോള്‍ അവിടെയും ഇവിടെയും ഇരുന്ന് വൃത്തികെട്ട കമന്റുകള്‍ പറയുന്ന ഒരു ഗ്രൂപ്പ് ആളുകളായിരിക്കാം ഇങ്ങനെയൊക്കെ പറയുന്നത്. അതൊക്കെ അവസാനിക്കണം എന്ന് വളരെയധികം ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. പക്ഷെ എങ്ങനെ എന്നുള്ളത് എനിക്കും അറിയില്ല.- ഹണി റോസ് പറഞ്ഞു. തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ ഇപ്പോള്‍ ബാധിക്കാറില്ലെന്നും താരം വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.