മനുഷ്യനെ ചന്ദ്രനിലിറക്കാനുള്ള ‘ലോഫ്റ്റിഡ്’ സാങ്കേതികവിദ്യ പരീക്ഷണത്തില്‍ ജയിച്ച് നാസ

മനുഷ്യനെ ചന്ദ്രനിൽ ഇറക്കാന്‍ സഹായകമാവുമെന്ന് പ്രതീക്ഷിക്കുന്ന ലോഫ്റ്റിഡ് സാങ്കേതിക വിദ്യയുടെ പരീക്ഷണം നടത്തി നാസ. ലോ-എര്‍ത്ത് ഓര്‍ബിറ്റ് ഫ്‌ളൈറ്റ് ടെസ്റ്റ് ഓഫ് ഇന്‍ഫ്‌ളേറ്റബിള്‍ ഡിസെലെറേറ്റര്‍ (LOFTID) എന്നാണ് ഈ ദൗത്യത്തിന്റെ മുഴുവന്‍ പേര്. വായുനിറച്ച വൃത്താകൃതിയിലുള്ള ട്യൂബുകള്‍ പരസ്പരം ബന്ധിപ്പിച്ച് ഒരു കുട തിരിച്ചുവെച്ചതുപോലെയുള്ള താപ കവചവും പേടകവും പ്രപൊപ്പല്‍ഷന്‍ സംവിധാനവും പാരച്യൂട്ടുമെല്ലാം അടങ്ങുന്നതാണ് ഈ സംവിധാനം.
ഹൈപ്പര്‍സോണിക് ഇന്‍ഫ്‌ളേറ്റബിള്‍ എയറോഡൈനാമിക് ഡിസെലറേറ്റര്‍ (HIAD) എന്ന സാങ്കേതികവിദ്യ ഇത് ഉപയോഗിക്കുന്നു. രണ്ട് സബ്‌ഓര്‍ബിറ്റല്‍ പരീക്ഷണങ്ങള്‍ ഇതിനകം നടത്തിയിട്ടുണ്ട്. മൂന്നാമത്തേത് ഇന്ന് നടന്ന ലോഫ്റ്റിഡ് ഓര്‍ബിറ്റല്‍ ഫ്ലൈറ്റ് ടെസ്റ്റാണ്.
ചൊവ്വയില്‍ ഉള്‍പ്പടെ ഭാവി ദൗത്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യയാണ് ഇത്. ഒരു പേടകമോ മറ്റെന്തെങ്കിലും വസ്തുവോ ഒരു ഗ്രഹത്തിന്റെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന ഘര്‍ഷണം കുറയ്ക്കാനും അതുമൂലമുണ്ടാകുന്ന കടുത്ത താപനില നിയന്ത്രിക്കാനും കൂടുതല്‍ സുരക്ഷിതമായി പേടകം താഴെയിറക്കാനും ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കും. വലിയ ഭാരം ഇറക്കാന്‍ സാധിക്കുന്നതിന് പുറമേ ഉയരമുള്ള പ്രദേശങ്ങളില്‍ പേടകം ഇറക്കാനും ഇതുവഴി സാധിക്കുമെന്ന് നാസ വ്യക്തമാക്കുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.