ഈദ്ഗാഹ് മൈതാനത്തിൽ ടിപ്പു ജയന്തി ആഘോഷിക്കാൻ എഐഎംഐഎമ്മിന് അനുമതി

ബെംഗളൂരു: ഹുബ്ബള്ളി നഗരത്തിലെ വിവാദ ഈദ്ഗാഹ് മൈതാനത്ത് ടിപ്പു ജയന്തി ആഘോഷിക്കാൻ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീന് (എഐഎംഐഎം) ഹുബ്ബള്ളി-ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷൻ (എച്ച്ഡിഎംസി) അനുമതി നൽകി. ഡിസംബറിൽ ഈ മൈതാനിയിൽ ടിപ്പു ജയന്തി നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയുടെ ധാർവാർഡ് ജില്ല കമ്മിറ്റി മുനിസിപ്പൽ കോർപറേഷന് കഴിഞ്ഞ ദിവസം അപേക്ഷ നൽകിയിരുന്നു.
മൈതാനത്ത് മറ്റു ഉത്സവങ്ങളുടെ ആഘോഷ പരിപാടികൾക്കും അതോറിറ്റി അനുമതി നൽകിയിട്ടുണ്ട്. എന്നിരുന്നാലും പരിപാടികൾ നടത്തുന്നതിന് മുൻപ് സംഘടനകൾ കോർപറേഷനിലേക്ക് 10,000 രൂപ ടോക്കൺ ആയി നടക്കുകയും മാർഗനിർദേശങ്ങൾ പാലിക്കുകയും വേണമെന്ന് അതോറിറ്റി അംഗങ്ങൾ പറഞ്ഞു. എല്ലാ പാരാമീറ്ററുകളും പരിഗണിച്ച ശേഷമാണ് തീരുമാനമെന്ന് എച്ച്ഡിഎംസി കമ്മീഷണർ ഡി. ഗോപാൽകൃഷ്ണ പറഞ്ഞു.
കോർപ്പറേഷന്റെ ഭൂമിയായതിനാൽ എല്ലാ ഗ്രൂപ്പുകൾക്കും മൈതാനം ഉപയോഗിക്കാൻ അനുമതിയുണ്ട്. എന്നാൽ അനുവാദമില്ലാതെ പരിപാടി നടത്താൻ സാധിക്കില്ല. പരിപാടി നടത്തുന്നതിന് ലോക്കൽ പോലീസിൽ നിന്നും അനുമതി വാങ്ങണമെന്ന് ഗോപാൽകൃഷ്ണ കൂട്ടിച്ചേർത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.