Follow News Bengaluru on Google news

വന്ദേഭാരതിന്റെ ദക്ഷിണേന്ത്യയിലെ ആദ്യ സർവീസ് ഫ്ലാഗ് ഓഫ്‌ ചെയ്ത് പ്രധാനമന്ത്രി

ബെംഗളൂരു: സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേഭാരതിന്‍റെ ദക്ഷിണേന്ത്യയിലെ ആദ്യ സർവീസ് പ്രധാനമന്ത്രി നരേന്ദ്രമോദി ബെംഗളൂരുവിൽ ഫ്ലാഗ് ഓഫ് ചെയ്തു. ചെന്നൈയിൽ നിന്നും ബെംഗളുരു വഴി മൈസൂരു വരെയാണ് സർവീസ്.

മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാവുന്ന വന്ദേഭാരതിന്‍റെ രാജ്യത്തെ അഞ്ചാമത് സർവീസിനാണ് ഇന്ന് തുടക്കം കുറിച്ചത്. ഇന്ന് രാവിലെ ബെംഗളൂരുവിലെ കെഎസ്ആർ റെയിൽവേ സ്റ്റേഷനിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തത്. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ രണ്ടാമത്തെ ടെർമിനലിന്‍റെ ഉദ്ഘാടനവും ബെംഗളൂരു സ്ഥാപകനായ കെംപെഗൗഡയുടെ 108 അടി പ്രതിമയും പ്രധാനമന്ത്രി ഇന്ന് അനാച്ഛാദനം ചെയ്തു. നാലു മണിക്കൂർ നീണ്ട സന്ദർശനത്തിനായാണ് പ്രധാനമന്ത്രി ബെംഗളൂരുവിൽ എത്തിയത്. വിധാൻ സൗധയിലെ കനകദാസന്‍റെയും വാൽമീകിയുടെയും പ്രതിമകളിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി.

വന്ദേഭാരത് എക്സ്പ്രസ് ചെന്നൈയിലെ വ്യവസായിക കേന്ദ്രവും ബെംഗളൂരുവിലെ ടെക്, സ്റ്റാർട്ടപ്പ് ഹബ്ബും പ്രശസ്ത ടൂറിസ്റ്റ് നഗരമായ മൈസൂരുവും തമ്മിലുള്ള ബന്ധം വർധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ ഭാരത് ഗൗരവ് കാശി ദർശൻ ട്രെയിനും മോദി ഫ്ലാഗ് ചെയ്തു. കർണാടക സർക്കാരും റെയിൽവേ മന്ത്രാലയവും ചേർന്ന് കർണാടകയിൽ നിന്നുള്ള തീര്‍ഥാടകര്‍ക്ക് കാശിയിലേക്ക് പോകാന്‍ അവസരം നല്‍കുന്ന ഭാരത് ഗൗരവ് പദ്ധതിക്ക് കീഴിൽ ഈ ട്രെയിൻ ഏറ്റെടുക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കർണാടകം.

കാശി, അയോധ്യ, പ്രയാഗ്‌രാജ് എന്നിവിടങ്ങൾ സന്ദർശിക്കുന്നതിന് തീർഥാടകർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. തീർഥാടകർക്ക് എട്ട് ദിവസത്തെ ടൂർ പാക്കേജ് വളരെ കുറഞ്ഞ നിരക്കിലാണ് ഭാരത് ഗൗരവം കാശി ദർശൻ ലഭ്യമാക്കുന്നത്. കാശിയിലേക്കുള്ള യാത്രക്കാർക്ക് കർണാടക സർക്കാർ 5000 രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.