നടന്‍ ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസ് തടഞ്ഞു

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസ് തടഞ്ഞു. 18 ലക്ഷം രൂപ വിലയുള്ള വാച്ചുകളും അവയുടെ കവറുകളും ഷാരൂഖിന്റെ പക്കലുണ്ടായിരുന്നു. ഈ വാച്ചുകള്‍ക്ക് 6.83 ലക്ഷം രൂപയാണ് ഷാരൂഖ് കസ്റ്റംസ് ഡ്യൂട്ടി അടയ്‌ക്കേണ്ടി വന്നത്. വെള്ളിയാഴ്ച രാത്രിയാണ് ഷാരൂഖ് ഷാര്‍ജയില്‍ നിന്ന് തിരിച്ചെത്തിയതെന്ന് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് അറിയിച്ചു. രാത്രി 12.30ഓടെ സ്വകാര്യ ചാര്‍ട്ടേഡ് വിമാനത്തിലാണ് ഷാരൂഖ് ഖാന്‍ മുംബൈയിലെത്തിയത്.
പുലര്‍ച്ചെ ഒരു മണിയോടെ ഇവിടെ T-3 ടെര്‍മിനലില്‍ റെഡ് ചാനല്‍ കടക്കുന്നതിനിടെയാണ് ഷാരൂഖ് ഖാനെയും സംഘത്തെയും കസ്റ്റംസ് തടഞ്ഞത്. ഒരു മണിക്കൂറോളം ചോദ്യം ചെയ്യലിന് ശേഷം നടന്‍ തന്റെ മാനേജര്‍ പൂജ ദദ്ലാനിക്കൊപ്പം വിമാനത്താവളത്തിന് പുറത്തേക്ക് വന്നെങ്കിലും കിംഗ് ഖാന്റെ അംഗരക്ഷകന്‍ രവിയും കൂട്ടാളികളും വിമാനത്താവളത്തില്‍ നിലയുറപ്പിക്കുകയായിരുന്നു. വിലകൂടിയ വാച്ചുകളും ആഡംബര ബാഗുകളും ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു കസ്റ്റംസ് ഡ്യൂട്ടി സംബന്ധിച്ച ചോദ്യം ചെയ്യലെന്നാണ് റിപ്പോര്‍ട്ടുകള്‍.
കിംഗ് ഖാന്‍ തന്റെ സ്വകാര്യ ചാര്‍ട്ടര്‍ വിമാനത്തിലാണ് ഒരു പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കാന്‍ ദുബായിലേക്ക് പോയത്. മടക്കയാത്രയില്‍ ഷാരൂഖ് ഖാന്റെ സംഘം വിലകൂടിയ വാച്ചുകള്‍ കൈവശം വച്ചിരുന്നതായാണ് കണ്ടെത്തിയത്. കസ്റ്റംസ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ സൂപ്പര്‍താരം ഉള്‍പ്പടെയുള്ള സംഘത്തെ മുഴുവന്‍ തടഞ്ഞു ചോദ്യം ചെയ്യുകയായിരുന്നു.
റോളക്‌സ്, സ്പിരിറ്റ് (ഏകദേശം 8 ലക്ഷം രൂപ വിലയുള്ളത്), ആപ്പിള്‍ എന്നീ രാജ്യാന്തര ബ്രാന്‍ഡുകളുടെ അതിമനോഹരവും വിലകൂടിയതുമായ വാച്ചുകളാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. നികുതിയും ഡ്യൂട്ടിയും വിലയിരുത്തിയ കസ്റ്റംസ് സംഘം, ഇറക്കുമതി ചെയ്ത വാച്ചുകള്‍ക്ക് 17.60 ലക്ഷം രൂപ നല്‍കാനുണ്ടെന്ന് നിഗമനം ചെയ്തു. പിന്നീട് കോടികള്‍ വിലമതിക്കുന്ന വാച്ചുകള്‍ക്ക് നികുതി അടച്ചതായി ബന്ധപ്പെട്ട വകുപ്പ് അറിയിച്ചു.
ഷാരൂഖിന്റെ അംഗരക്ഷകനെ രാത്രി മുഴുവന്‍ വിമാനത്താവളത്തില്‍ തടഞ്ഞുനിര്‍ത്തി, കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് രാവിലെയാണ് വിട്ടയച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
