കാശി ദർശൻ; കർണാടകയിൽ നിന്നുള്ള ഭാരത് ഗൗരവ് തീർഥാടന ട്രെയിൻ സർവീസിന് തുടക്കമായി

ബെംഗളൂരു: കര്‍ണാടകയില്‍ നിന്നുള്ള ആദ്യ ഭാരത് ഗൗരവ് തീര്‍ഥാടന ട്രെയിന്‍ സര്‍വീസിന് തുടക്കമായി. കാശി ദര്‍ശന്‍ എന്ന പേരിലുള്ള ട്രെയിൻ ബെംഗളൂരുവില്‍ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു.
ട്രെയിനിന്റെ ആദ്യ യാത്ര വെള്ളിയാഴ്ച മുതല്‍ 18 വരെയാണ്. വാരാണസി, അയോധ്യ, പ്രയാഗ്രാജ് എന്നീ തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് ട്രെയിനിന്റെ സഞ്ചാരം. എട്ടു ദിവസത്തെ യാത്രയ്ക്ക് ഒരാള്‍ക്ക് ഭക്ഷണം, താമസം ഉള്‍പ്പെടെ 20,000 രൂപയാണ് നിരക്ക്. സംസ്ഥാന മുസറായി (ദേവസ്വം) വകുപ്പ് 5000 രൂപ സബ്സിഡി നല്‍കുന്നതിനാല്‍ ഒരാള്‍ക്ക് 15,000 രൂപയാണ് ചെലവാകുന്നത്. മുസ്‌റായി വകുപ്പ് ഐ.ആര്‍.ടി.സിയുമായി ചേര്‍ന്നാണ് കാശി ദര്‍ശന്‍ ഒരുക്കുന്നത്. 4161 കിലോമീറ്ററാണ് യാത്രാ ദൂരം. ഇതിനായി 14 എ.സി. ത്രീ ടയര്‍ കോച്ചുകളുള്ള ട്രെയിനാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Hon'ble PM Shri @narendramodi flagged off Bharat Gaurav Kashi Yatra Train running between Karnataka and Kashi from KSR Bengaluru Station in Karnataka, today.#VandeBharat pic.twitter.com/q5kyw4gIaw
— East Central Railway (@ECRlyHJP) November 11, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
