2024-ലോകസഭാ തെരഞ്ഞെടുപ്പ്; മലികാര്‍ജുന ഖാര്‍ഗെക്ക് കീഴില്‍ കോണ്‍ഗ്രസിന്റെ ആദ്യ ടാസ്‌ക് ഫോഴ്‌സ് യോഗം തിങ്കളാഴ്ച

2024 ലെ ലോകസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് ദേശീയ നേതൃത്വം രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സിന്റെ ആദ്യ യോഗം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ചേരും. തെരഞ്ഞെടുപ്പ് സംബന്ധിച്ച് സ്വീകരിക്കേണ്ട നടപടികള്‍, നിലപാടുകള്‍ എന്നിവയ്‌ക്കൊപ്പം ടാസ്‌ക് ഫോഴ്‌സിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും യോഗത്തില്‍ വിശകലനം ചെയ്യും.
മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് 2024-ടാസ്‌ക് ഫോഴ്സ് എന്ന പേരില്‍ ഒരു എട്ടംഗ സമിതിയെ നിയമിച്ചത്. പി ചിദംബരം, മുകുള്‍ വാസ്നിക്, ജയ്റാം രമേശ്, കെസി വേണുഗോപാല്‍, അജയ് മാക്കെന്‍, രണ്‍ദീപ് സര്‍ജെവാല, പ്രിയങ്ക ഗാന്ധി വദ്ര, സുനില്‍ കണുഗൊലു എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് നേരത്തെ തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ മൂന്നു ദിവസങ്ങളായി നടന്ന ചിന്തന്‍ശിബിറിന് മുന്നെ രാഷ്ട്രീയ വെല്ലുവിളികളെ നേരിടാന്‍ ഒരു പ്രവര്‍ത്തകസമിതിയെ നിയമിച്ചിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
