Follow News Bengaluru on Google news

ഗിനിയില്‍ തടഞ്ഞുവച്ചിരുന്ന ക്രൂഡ് ഓയില്‍ ടാങ്കറിലെ നാവികര്‍ ഇനിയും നൈജീരിയയില്‍ എത്തിയിട്ടില്ലെന്നു സൂചന

ഗിനിയില്‍ തടഞ്ഞുവച്ചിരുന്ന ക്രൂഡ് ഓയില്‍ ടാങ്കറിലെ നാവികര്‍ ഇനിയും നൈജീരിയയില്‍ എത്തിയിട്ടില്ലെന്നു സൂചന. അതേസമയം, കപ്പലിന്റെ ഉടമകളും അഭിഭാഷകരും ഇതിനോടകം നൈജീരിയയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്ന വിവരം ബന്ധുക്കള്‍ക്കു ലഭിച്ചു. നൈജീരിയന്‍ അംബാസഡര്‍ കപ്പലില്‍ എത്തുന്നുണ്ടെന്നും സൂചനയുണ്ട്. നൈജീരിയന്‍ നാവിക സേനയ്ക്കു കൈമാറിയ ശേഷം നാവികരുമായി ബന്ധപ്പെടാന്‍ ബന്ധുക്കള്‍ക്കു സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഇവരുടെ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നാണു നിഗമനം.

നാവികരെ കൊണ്ടുപോയതു നൈജീരിയയിലെ ബോണി തുറമുഖത്തേക്കാണെന്നു വിവരം ലഭിച്ചിട്ടുണ്ട്. കപ്പല്‍ ജീവനക്കാരെ നൈജീരിയയില്‍ എത്തിച്ച ശേഷമാകും ഏതൊക്കെ കുറ്റങ്ങള്‍ ചുമത്തി വിചാരണ ചെയ്യുമെന്ന തീരുമാനം ഉണ്ടാവുക. ജീവനക്കാരെ നാട്ടിലെത്തിക്കാന്‍ നൈജീരിയയിലെ ഇന്ത്യന്‍ എംബസി മുഖേന വിദേശകാര്യ വകുപ്പ് ശ്രമിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ പുരോഗതിയില്ല. ജീവനക്കാരെ സന്ദര്‍ശിക്കാനുള്ള അനുമതി ഇനിയും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിട്ടില്ല. ജീവനക്കാരെ വിചാരണ ചെയ്യണമെന്ന വാശിയിലാണു നൈജീരിയന്‍ അധികൃതര്‍.

ക്രൂഡോയില്‍ മോഷണം ആരോപിച്ചാണ് ഗിനിയന്‍ നാവികസേന കപ്പല്‍ പിടികൂടിയത്. മോഷണക്കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് നൈജീരിയയിലാണ്. നൈജീരിയയിലെ അക്പോ എണ്ണശാലയില്‍നിന്ന് എണ്ണ മോഷ്ടിക്കാന്‍ ശ്രമിച്ചു എന്നാണ് നൈജീരിയന്‍ നേവി ആരോപിക്കുന്നത്. ഓഗസ്റ്റ് എട്ടിനാണ് ഗിനിയന്‍ നേവി എം.ടി ഹീറോയിക് ഇദുന്‍ കസ്റ്റഡിയിലെടുത്തത്. നൈജീരിയയും ഗിനിയയും തമ്മില്‍ രണ്ട് മാസമായി നടന്ന നയതന്ത്ര ചര്‍ച്ചകള്‍ക്കൊടുവില്‍ കപ്പല്‍ നൈജീരിയക്ക് കൈമാറാന്‍ ധാരണയായെന്ന് നൈജീരിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കപ്പലില്‍ മൂന്ന് മലയാളികളടക്കം 15 ഇന്ത്യക്കാരാണുള്ളത്. 11 ഇതര രാജ്യക്കാരുമുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.