പതിമൂന്നുകാരിയുടെ ഗര്‍ഭഛിദ്രം നടത്താനാകുമോയെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി

ബെംഗളൂരു: ബലാത്സംഗത്തിന് ഇരയായ പതിമൂന്നുകാരിക്കു ഗര്‍ഭഛിദ്രം നടത്താനാവുമോയെന്നു പരിശോധിക്കാന്‍ ആശുപത്രിക്ക് നിർദേശം നൽകി കർണാടക ഹൈക്കോടതി. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി നിയമപ്രകാരം, 25 ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കാനാണ് നിര്‍ദേശമുള്ളത്.
ഗര്‍ഭഛിദ്രത്തിനായി ചെലവാകുന്ന തുക സര്‍ക്കാര്‍ വഹിക്കണമെന്ന് ജസ്റ്റിസ് എം. നാഗപ്രസന്ന പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞു. ഇതിനായി പെണ്‍കുട്ടിയോ കുടുംബമോ പണം ചെലവഴിക്കേണ്ടതില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പെണ്‍കുട്ടിയുടെ ജീവനോ ജീവിതത്തിനോ ഭീഷണിയില്ലാത്ത പക്ഷം ഗര്‍ഭഛിദ്ര നടപടികളുമായി ആശുപത്രിക്കു മുന്നോട്ടുപോവാമെന്ന് ഹൈക്കോടതി അറിയിച്ചു. ഗര്‍ഭഛിദ്രം നടത്തുന്ന പക്ഷം ഭ്രൂണം ഡിഎന്‍എ പരിശോധനയ്ക്കായി സൂക്ഷിക്കണം.
പെണ്‍കുട്ടിയെയും കുടുംബത്തെയും ആശുപത്രിയില്‍ എത്തിക്കുന്നതിനു വേണ്ട ക്രമീകരണം ഒരുക്കാന്‍ പൊലീസിനോടു കോടതി നിര്‍ദേശിച്ചു. ഇവരെ തിരിച്ചു വീട്ടിലും എത്തിക്കണം. തുടര്‍ ചികിത്സ വേണ്ടിവന്നാലും സര്‍ക്കാര്‍ ചെലവില്‍ നടത്തണമെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.