Follow News Bengaluru on Google news

ചെന്നൈ- മൈസൂരു വന്ദേ ഭാരത് ഓടിച്ചത് മലയാളി

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ആദ്യത്തെ അര്‍ധ അതിവേഗ ട്രെയിനായ ചെന്നൈ- മൈസൂരു വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ കന്നിയാത്രയില്‍ നിയന്ത്രിച്ചത് കണ്ണൂര്‍ സ്വദേശി. ബെംഗളൂരു കെ.എസ്.ആര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത ട്രെയിനിലെ ലോക്കോ പൈലറ്റായ കണ്ണൂര്‍ പെരളശ്ശേരി സ്വദേശി ആര്‍ സുരേന്ദ്രനാണ് ട്രെയിന്‍ ഓടിച്ചത്. ബെംഗളൂരു ഡിവിഷനിലെ ലോക്കോ പൈലറ്റായ സുരേന്ദ്രന്‍ ഇതിനായി ഡല്‍ഹിയില്‍ വെച്ച് ആറ് മാസത്തോളം പ്രത്യേക പരിശീലനം നേടിയിരുന്നു. കണ്ണൂര്‍ മക്രേരി ക്ഷേത്രത്തിന് സമീപം കൃഷ്ണ തുളസിയില്‍ പരേതനായ എം.കെ. രാഘവന്റേയും കെ.വി. ലീലയുടേയും മകനായ സുരേന്ദ്രന്‍ ഇരുപതാമത്തെ വയസിലാണ് ജോലിയില്‍ പ്രവേശിച്ചത്. രാജധാനി, ജനശതാബ്ദി എന്നി ട്രെയിനുകള്‍ ഓടിച്ച് പരിശീലനം ഏറെ നേടിയ ലോക്കോ പൈലറ്റുകൂടിയാണ് ആര്‍. സുരേന്ദ്രന്‍. 1989 ല്‍ റെയില്‍വേ ജോലിയില്‍ പ്രവേശിച്ച സുരേന്ദ്രന്‍ 1997ല്‍ ലോക്കോ പൈലറ്റായി. കുടുംബത്തോടൊപ്പം ബെംഗളൂരുവിലാണ് താമസം.

നവീന സൗകര്യങ്ങളോട് കൂടിയുള്ള രാജ്യത്തെ അഞ്ചാമത്തെ വന്ദേ ഭാരത് എക്സ്പ്രസാണ് ഇന്നലെ ബെംഗളൂരുവില്‍ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് നിര്‍വഹിച്ചത്. ബുധനാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസമാണ് ചെന്നൈ- മൈസൂരു റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. കാട്പാടി ജംഗ്ഷന്‍, കെ.എസ്.ആര്‍ ബെംഗളൂരു എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.