ബസിനുള്ളിൽ ലാപ്ടോപ് ഉപയോഗിച്ച യുവാവിൽ നിന്ന് അധിക തുക ഈടാക്കി

ബെംഗളൂരു: ബസില്‍ വെച്ച് ലാപ്പില്‍ വര്‍ക് ചെയ്ത യുവാവിൽ നിന്ന് അമിത തുക ഈടാക്കി. കർണാടകയിലാണ് സംഭവം. ഗദഗിൽ നിന്നും ഹുബ്ബള്ളിയിലേക്ക് യാത്ര ചെയ്ത യുവാവിനാണ് ബസിൽ നിന്നും ലാപ്ടോപ് ഉപയോഗിച്ചതിനാണ് ടിക്കറ്റ് നിരക്കിനെക്കാൾ കൂടുതൽ തുക നൽകേണ്ടി വന്നത്.
ലാപ്ടോപ് ഉപയോഗിച്ച് ബസിൽ നിന്ന് ജോലി ചെയ്തതിനു നോര്‍ത്ത് വെസ്റ്റേണ്‍ കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസില്‍ അധിക തുക അടയ്ക്കാന്‍ ഡ്രൈവറും കണ്ടക്ടറും ആവശ്യപ്പെടുകയായിരുന്നു. 10 രൂപയാണ് ടിക്കറ്റ് ചാര്‍ജിനെക്കാള്‍ അധികമായി യാത്രക്കാരൻ നൽകിയത്. ബസില്‍ വെച്ച് ലാപ്പ് തുറന്നപ്പോള്‍ ഡ്രൈവര്‍ തന്റെ അടുത്തെത്തി പണം നല്‍കാൻ പറയുകയായിരുന്നുവെന്ന് യാത്രക്കാരൻ പറഞ്ഞു. അദ്ദേഹം തന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.
നിലവിൽ കെഎസ്ആർടിസി ബസുകളിൽ 30 കിലോഗ്രാം പരിധി കടന്നില്ലെങ്കില്‍ സൗജന്യമായി കൊണ്ടുപോകാവുന്ന ലഗേജുകളുടെ പട്ടികയില്‍ ലാപ്ടോപ്പുകളെ കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്ന് കണ്ടക്ടർ യാത്രക്കാരനോട് പറഞ്ഞു. കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെഎസ്ആര്‍ടിസി) പുറപ്പെടുവിച്ച ഉത്തരവ് എന്‍ഡബ്ല്യുകെആര്‍ടിസിക്കും ബാധകമാണെന്ന് കണ്ടക്ടർ പറഞ്ഞതായി യാത്രക്കാരൻ പറഞ്ഞു.
അതേസമയം ഇത് വിചിത്രമായ കേസല്ലെന്നും യാത്രക്കാര്‍ അവരുടെ ലാപ്ടോപ്പുകള്‍ ഉപയോഗിക്കുന്നതിന് 10 രൂപ അധികമായി ഈടാക്കാനുള്ള ഉത്തരവുണ്ടെന്നും കണ്ടക്ടര്‍മാരും ഉദ്യോഗസ്ഥരും അധിക തുക ഈടാക്കുന്നതില്‍ പരാജയപ്പെട്ടാല്‍, യാത്രക്കാരൻ നൽകേണ്ട പിഴ ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കാനുള്ള വ്യവസ്ഥയുണ്ടെന്നും ബസ് കണ്ടക്ടർ പിന്നീട് പറഞ്ഞു.
ഒക്ടോബര്‍ 29ലെ സര്‍ക്കുലര്‍ പ്രകാരം ലഗേജ് നയം ലളിതമാക്കാനുള്ള ശ്രമത്തില്‍, ഒരു യാത്രക്കാരന് 30 കിലോ വരെ ഭാരമുള്ള ലഗേജുകള്‍ അധിക പണം നല്‍കാതെ കൊണ്ടുപോകാന്‍ അനുവാദമുണ്ട്. സ്യൂട്ട്‌കേസുകള്‍, ബാഗുകള്‍, പലചരക്ക്, പച്ചക്കറികള്‍, തേങ്ങകള്‍ എന്നിവ അനുവദനീയമായ ചില ഇനങ്ങളില്‍ ഉള്‍പ്പെടുന്നു. എന്നിരുന്നാലും, ഒരു യാത്രക്കാരന് അധികത്തുക അടയ്ക്കാതെ സൂക്ഷിക്കാവുന്ന ഇനങ്ങളുടെ പട്ടികയില്‍ നിന്ന് ലാപ്ടോപ്പുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉൾപെടുത്തിയിട്ടില്ല. സര്‍ക്കുലര്‍ പ്രകാരം ടിവി, റഫ്രിജറേറ്റര്‍, ഡെസ്‌ക്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ യൂണിറ്റുകളുടെ എണ്ണവും ദൂരവും അടിസ്ഥാനമാക്കി 5 രൂപ മുതല്‍ അധിക നിരക്ക് ഈടാക്കുമെന്ന് ഗദഗ് ഡിപ്പോ ഡിവിഷന്‍ കണ്‍ട്രോളര്‍ ജി. സീനയ്യ പറഞ്ഞു.
A passenger travelling on a North-western Karnataka Road Transport Corporation (NWKRTC) bus was taken aback when the conductor asked him to pay an extra Rs 10 for carrying a laptop. #Karnataka #KSRTC #Bus #Laptop pic.twitter.com/7vuKXl48Gd
— WeJan (@WeJanNews) November 12, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.