ഉമ്മന്‍ ചാണ്ടിയുടെ ലേസര്‍ ശസ്ത്രക്രിയ വിജയകരം, ഒരാഴ്ചത്തെ വിശ്രമം

ജര്‍മനിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ലേസര്‍ സര്‍ജറി വിജയകരമായി നടത്തി. അദ്ദേഹത്തിനു ഒരാഴ്ചത്തെ പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിയ്ക്കുന്നതെന്ന് മകൻ ചാണ്ടി ഉമ്മന്‍ പറഞ്ഞു. ബര്‍ലിനിലെ ചാരിറ്റെ ഹോസ്പിറ്റലിലായിരുന്നു സര്‍ജറി. മക്കളായ മറിയ ഉമ്മന്‍, ചാണ്ടി ഉമ്മന്‍, ബെന്നി ബഹനാന്‍ എംപി, ഒഐസിസി ഗ്‌ളോബല്‍ സെക്രട്ടറിയും, ഒഐസിസി യൂറോപ്പ് കോഓര്‍ഡിനേറ്ററുമായ ജിന്‍സണ്‍ ഫ്രാന്‍സ് കല്ലുമാടിക്കല്‍ എന്നിവര്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പമുണ്ട്.
ചൊവ്വാഴ്ച ഉമ്മന്‍ ചാണ്ടിയെ ബര്‍ലിന്‍ ചാരിറ്റെ ഹോസ്പിറ്റലില്‍ ഇഎന്‍ടി ഒപി വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധിച്ചിരുന്നു. പരിശോധനയ്ക്ക് ശേഷമാണ് ഉമ്മന്‍ ചാണ്ടിക്ക് ലേസര്‍ സര്‍ജറി നിര്‍ദേശിച്ചത്. ബുധനാഴ്ചയാണ് ഉമ്മന്‍ചാണ്ടി ആശുപത്രിയില്‍ അഡ്മിറ്റായത്. തൊണ്ടയിലെ അസുഖത്തിനാണ് ശസ്ത്രക്രിയ വേണ്ടിവന്നത്. ലേസര്‍ സര്‍ജറിയ്ക്ക് ശേഷം ശനിയാഴ്ചയോടെ ആശുപത്രി വിട്ടേക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.