വെരിഫിക്കേഷൻ ചാർജ് സംവിധാനം പിൻവലിച്ച് ട്വിറ്റർ

വെരിഫിക്കേഷന് പണം ഈടാക്കാനുള്ള തീരുമാനം പിൻവലിച്ച് ട്വിറ്റർ. ട്വിറ്ററിൽ വ്യാജ അക്കൗണ്ടുകൾ കുമിഞ്ഞുകൂടിയ സാഹചര്യത്തിലാണ് നടപടി പിൻവലിച്ചത്. ട്വിറ്ററിൽ വ്യാജന്മാർ പണം കൊടുത്ത് വെരിഫിക്കേഷൻ പ്രൊഫൈലുകൾ നേടിയ സാഹചര്യത്തിലാണ് തീരുമാനം.
പണം നൽകുന്ന എല്ലാവർക്കും വേരിഫിക്കേഷൻ ഇല്ലാതെ തന്നെ വേരിഫൈഡ് ബാഡ്ജ് നൽകിയതോടെയാണ് പ്രശ്നം രൂക്ഷമായത്.
വെരിഫൈഡ് ആയ വ്യാജ പ്രൊഫൈലുകൾ വഴി മോശമായ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന വാർത്ത നേരത്തെതന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഡൊണാൾഡ് ട്രംപ്, ഗെയിമിംഗ് കഥാപാത്രമായ മേരിയോ എന്നിവരുടെ പേരിൽ ഒട്ടനവധി വ്യാജ വെരിഫൈഡ് പ്രൊഫൈലുകൾ ഇതിനോടകം തന്നെ ട്വിറ്ററിൽ ഉണ്ട്. നിൻഡെൻഡോ ആണെന്ന് അവകാശപ്പെടുന്ന ഒരു അക്കൗണ്ടിൽ നിന്ന് നടുവിരൽ ഉയർത്തി നിൽക്കുന്ന മേരിയോയുടെ ചിത്രം പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
പ്രമുഖ ഫാർമ കമ്പനിയായ എലി ലില്ലിയാണെന്ന് അവകാശപ്പെടുന്ന അക്കൗണ്ട് ഇൻസുലിൻ ഇനി മുതൽ സൗജന്യമായി ലഭിക്കുമെന്ന് ട്വീറ്റ് ചെയ്തു. തുടർന്ന് യഥാർത്ഥ അക്കൗണ്ടിൽ നിന്ന് ഫാർമ കമ്പനി വാർത്ത തള്ളി രംഗത്ത് വന്നിരുന്നു. യേശുക്രിസ്തുവിന്റെ പേരിൽ പോലും വെരിഫൈഡ് ആയ വ്യാജ പ്രൊഫൈലുകൾ ട്വിറ്ററിൽ ഉണ്ടായ സാഹചര്യത്തിൽ ഇത്തരത്തിലുള്ള പാരഡി പ്രൊഫൈലുകളിൽ പാരഡി എന്ന് രേഖപ്പെടുത്തണമെന്ന് ഇലോൺ മസ്ക് അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.