Follow the News Bengaluru channel on WhatsApp

രണ്ട് മാസം പ്രായമായ കുഞ്ഞിനെ നരബലി നടത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ

ന്യൂഡൽഹി: രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടികൊണ്ട് പോയി നരബലി നടത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. സൗത്ത് ഡൽഹിയിലെ കൈലാഷ് സെക്ടറിലാണ് സംഭവം.

യുവതി അറസ്റ്റിലായതോടെയാണ് സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്ത് വന്നത്. മരിച്ചു പോയ പിതാവിനെ തിരികെ കൊണ്ടുവരാൻ വേണ്ടിയാണ് കുഞ്ഞിനെ ബലി കൊടുക്കാൻ ശ്രമിച്ചതെന്ന് പിടിയിലായ യുവതി പോലീസിനോട് പറഞ്ഞു. കൃത്യസമയത്ത് പോലീസ് നടത്തിയ ഇടപെടലിലൂടെയാണ് കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞത്. കഴിഞ്ഞ ദിവസമാണ് ഇവർ കുഞ്ഞിനെ തട്ടിക്കൊണ്ട് വന്നത്. കുഞ്ഞിനെ ബലി കൊടുത്താൽ മരിച്ചു പോയ പിതാവിനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്നായിരുന്നു യുവതിയുടെ വിശ്വാസമെന്ന് പോലീസ് പറഞ്ഞു. അന്ധവിശ്വാസം അനുസരിച്ച് നിരവധി ആചാരം നടത്തിവരികയായിരുന്നു അറസ്റ്റിലായ സ്ത്രീയെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു.

കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി 24 മണിക്കൂറിനുള്ളിലാണ് പോലീസ് ഇടപെടൽ ഉണ്ടായത്. കൊല നടത്തുന്നതിന് മുൻപ് തന്നെ പോലീസിന് കുഞ്ഞിനെ രക്ഷിക്കാൻ സാധിച്ചു. പത്തനംതിട്ട ഇലന്തൂരിൽ രണ്ട് സ്ത്രീകളെ നരബലിക്ക് ഇരയായ വാർത്ത പുറത്ത് വന്ന് ഏകദേശം ഒരു മാസം കഴിയവേയാണ് ഡൽഹിയിൽ നിന്നും നരബലി വാർത്ത പുറത്ത് വന്നിരിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.