അപേക്ഷ ഫോമുകളിൽ നിന്നും ‘ഭാര്യ’ ഔട്ട്; ഇനി മുതൽ ‘ജീവിത പങ്കാളി; സർക്കാർ അപേക്ഷകൾ ജെൻഡർ ന്യൂട്രലാക്കാൻ നിർദേശം

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലേക്കുള്ള അപേക്ഷകൾ ജെൻഡർ ന്യൂട്രലാക്കാൻ (ലിംഗ നിഷ്പക്ഷത) നീക്കവുമായി കേരള സർക്കാർ.ഇതു സംബന്ധിച്ച സർക്കുലർ പുറത്തിറക്കി.
അപേക്ഷ ഫോറങ്ങളിൽ ഭാര്യ എന്ന പ്രയോഗം മാറ്റി ഇനി മുതൽ പങ്കാളി എന്നുപയോഗിക്കണമെന്നാണ് വകുപ്പുകൾക്കുള്ള ഉദ്യോഗസ്ഥ-ഭരണപരിഷ്കാര വകുപ്പിന്റെ സർക്കുലറിൽ നിർദേശിച്ചിരിക്കുന്നത്. അപേക്ഷഫോറങ്ങളിൽ രക്ഷിതാക്കളുടെ വിശദാംശങ്ങൾ ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ ഒരു രക്ഷാകർത്താവിന്റെ മാത്രമായും രണ്ട് രക്ഷിതാക്കളുടെയും വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള ഓപ്ഷൻ അനുവദിക്കണമെന്നും നിർദേശമുണ്ട്.
പ്രയോഗങ്ങൾ ഉപയോഗിക്കുന്നതിനായി നിയമങ്ങൾ, വിവിധ ചട്ടങ്ങളിലെ മാർഗനിർദേശങ്ങൾ എന്നിവ പരിഷ്കരിക്കണമെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്കരണ വകുപ്പ് നിർദേശിക്കുന്നുണ്ട്. ഇക്കാര്യങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങളിലും ബാധകമാണെന്നും സർക്കുലറിൽ വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.