ഹൊസൂർ കൈരളി സമാജം ഓണോത്സവം ഇന്ന്

ബെംഗളൂരു: ഹൊസൂര്‍ കൈരളി സമാജത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ഓണോത്സവം-2022 ഞായറാഴ്ച രാവിലെ 7 മണി മുതല്‍ മത്തം റോഡിലുള്ള സൂഡപ്പാ കല്ല്യാണമണ്ഡപത്തില്‍ നടക്കും. ഹൊസൂര്‍ എംഎല്‍എ വൈ പ്രകാശ്, ഹൊസൂര്‍ മേയര്‍ എസ്.എ. സത്യാ, മലയാളം മിഷന്‍ ഡയറക്ടറും പ്രശസ്ത കവിയുമായ മുരുകന്‍ കാട്ടാക്കട, മലയാളം മിഷന്‍ തമിഴ്‌നാട് ചാപ്റ്റര്‍ കണ്‍വീനര്‍ പി.ആര്‍ സ്മിതാ ടീച്ചര്‍ എന്നിവര്‍ പങ്കെടുക്കും.
രാവിലെ ഏഴരക്ക് പൂക്കള മത്സരത്തോടെ ആഘോഷ പരിപാടികള്‍ ആരംഭിക്കും. 9 മണിക്ക് ഓണോത്സവ കമ്മിറ്റി ചെയര്‍മാന്‍ അനില്‍. കെ.നായര്‍, സമാജം പ്രസിഡന്റ് ജി.മണി, ജനറല്‍ സെക്രട്ടറി മാത്യൂ തോമസ്, ട്രഷറര്‍ കൃഷ്ണദാസ് എന്നിവര്‍ ഭദ്രദീപം തെളിയിച്ചു ഓണോത്സവം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കട്ടികളുടെ കലാപരിപാടികള്‍, ഓണസദ്യ, സാംസ്‌കാരിക സമ്മേളനം, മലയാളം മിഷന്‍ ഹൊസൂര്‍ മേഖലയുടെ പ്രവേശനോത്സവം, തിരുവാതിര കളി, കൈരളി രാഘമാലികയുടെ നേതൃത്വത്തില്‍ ഉള്ള ഗാനമേളയും, കൈരളി ടീം അവതരിപ്പിക്കുന്ന ഹാസ്യ നാടകം, പ്രശസ്ത സിനിമാ താരം രമേശ് പിഷാരടിയുടെ കോമഡി സ്‌കിറ്റ്, പ്രശസ്ത പിന്നണി ഗായിക രഞ്ജിനി ജോസും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്. ഓണോത്സവ ഹാളിലേക്കുള്ള പ്രവേശനം സമാജം അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മാത്രം ആയിരിക്കും എന്ന് സമാജം ജനറല്‍ സെക്രട്ടറി മാത്യൂ തോമസ് അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
