Follow the News Bengaluru channel on WhatsApp

തുർക്കിയിൽ വൻ സ്ഫോടനം; ആറ് പേര്‍ മരിച്ചു, അൻപതിലേറെ പേര്‍ക്ക് പരിക്ക്, വീഡിയോ

തുർക്കിയിലെ പ്രധാന നഗരമായ ഇസ്താംബുളിലുണ്ടായ സ്ഫോടനത്തിൽ ആറു പേർ കൊല്ലപ്പെട്ടു. 53 പേർക്ക് പരുക്കേറ്റു. ഇസ്താംബൂളിലെ തസ്‌കീൻ കച്ചവട തെരുവിലാണ് സ്‌ഫോടനമുണ്ടായത്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫയർഫോഴ്‌സും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.

പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെയാണ് സ്ഫോടനം. സ്‌ഫോടനത്തിൽ 53  പേര്‍ക്ക് പരിക്കേറ്റതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ പറഞ്ഞു. പ്രാഥമിക വിലയിരുത്തലുകൾ വച്ച് സ്ഫോടനം ഭീകരാക്രമണമാണെന്ന് സംശയിക്കുന്നുവെന്നും പ്രസിഡൻ്റ് വ്യക്തമാക്കി. ഹീനമായ ആക്രമണമാണ് നടന്നതെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഫോടനത്തിന് പിന്നിൽ പ്രവര്‍ത്തിച്ചവരെ കണ്ടെത്താൻ സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം അറിയിച്ചു.

വിനോദസഞ്ചാരികൾ ധാരാളമായി എത്തുന്ന, റസ്റ്ററന്റുകളും കടകളും നിറഞ്ഞ ഇസ്തിൽകൽ ഷോപ്പിങ് സ്ട്രീറ്റിലാണ് വൻ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനമുണ്ടായതോടെ ആളുകൾ ഭയന്ന് ഓടുകയായിരുന്നു. സ്ഫോടനമുണ്ടാകാൻ കാരണം എന്താണെന്ന് വ്യക്തമല്ല. അതേസമയം, ചാവേറാക്രമണമാണു നടന്നതെന്ന് സംശയിക്കുന്നു. സ്ഫോടനത്തിൻ്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. കാതടപ്പിക്കുന്ന ശബ്ദവും തീജ്വാലയും സ്ഫോടനത്തോടൊപ്പം ഉണ്ടാകുന്നതും ആളുകൾ നിലവിളിച്ച് പരക്കം പായുന്നതും വീഡിയോയിൽ കാണാം. സ്ഫോടനത്തെ തുടര്‍ന്ന് സ്ഥലത്ത് വലിയ ഗര്‍ത്തം രൂപപ്പെട്ടു.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.